ചിങ്ങ മാസ പൂജ; ശബരിമല 16 ന് തുറക്കും, ഭക്തര്‍ക്കായി കെഎസ്ആർടിസി പ്രത്യേക സർവീസുകൾ

0
6

പത്തനംതിട്ട/തിരുവനന്തപുരം: ചിങ്ങ മാസ പൂജയ്ക്കായി ശബരിമല നട ആഗസ്റ്റ് 16 ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്‌ഠര് ബ്രഹ്മദത്തൻ്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. ചിങ്ങ മാസം ഒന്നിന് പുതുവർഷ ദിനത്തിൽ (ആഗസ്റ്റ് 17) രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുക.

ശബരിമല ഉൾക്കഴകത്തെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും ചിങ്ങം ഒന്നിന് നടക്കും. രാവിലെ ഉഷഃ പൂജയ്ക്കു ശേഷമാണ് ഉൾക്കഴകത്തെ തെരഞ്ഞെടുക്കുക. മേൽശാന്തിയെ പൂജാ കാര്യങ്ങളിൽ സഹായിക്കുക എന്നതാണ് ഉൾക്കഴകത്തിൻ്റെ ചുമതല. ചിങ്ങം ഒന്ന് മുതൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. ചിങ്ങ മാസ പൂജകൾ പൂർത്തിയാക്കി ആഗസ്റ്റ് 21 ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും.

ഓണവുമായി ബന്ധപ്പെട്ട പൂജകൾക്കായി ആഗസ്റ്റ് 24 ന് ശബരിമല നട തുറക്കും. ചിങ്ങ മാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org)വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.

വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി കെ എസ് ആർ ടി സി

ശബരിമലയിൽ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് ഭക്തരുടെ യാത്ര സുഗമമാക്കുന്നതിനായി കെഎസ്ആർടിസി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 2026 ആഗസ്റ്റ് 16 മുതൽ 28 വരെ വിവിധ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്നും പമ്പയിലേക്കും തിരിച്ചും പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നു.

തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ തുടങ്ങി പ്രധാന സർവീസ് കേന്ദ്രങ്ങളിൽ നിന്നും പമ്പയിലേക്കുള്ള സർവീസുകൾ ലഭ്യമാകും. ചെങ്ങന്നൂരിൽ എത്തുന്ന ഭക്തർക്കായി പ്രത്യേക സൗകര്യം ക്രമീകറിച്ചിട്ടുണ്ട്. ട്രെയിൻ മാർഗം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന അയ്യപ്പഭക്തർക്ക് തിരക്കിനനുസരിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ – പമ്പ റൂട്ടിൽ ഏത് സമയത്തും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്കും ആവശ്യാനുസരണം സർവീസുകൾ ഉണ്ടായിരിക്കും.

ശബരിമല തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി നിലയ്ക്കൽ – പമ്പ ചെയിൻ സർവീസുകളും വിപുലമായി ക്രമീകരിച്ചിട്ടുണ്ട്. മുൻകൂട്ടി ബുക്കിങ് സൗകര്യം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് വർധിക്കുന്ന ദിവസങ്ങളിൽ ഭക്തരുടെ ആവശ്യാനുസരണം അടുത്തുള്ള കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്നും അധിക സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിലരങ്ങള്‍ നമ്പറില്‍ ബന്ധപ്പെടുക

ഭക്തരുടെ സുരക്ഷിതവും സുഗമവുമായ യാത്രയ്ക്ക് കെഎസ്ആർടിസി ഒപ്പമുണ്ടെന്നും കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി പമ്പ 0473-5203445 9497024092 കെഎസ്ആർടിസി ചെങ്ങന്നൂർ 9188933750 കെഎസ്ആർടിസി പത്തനംതിട്ട 9188933744 കെഎസ്ആർടിസി 24×7 കൺട്രോൾ റൂം 9447071021 0471-2463799

LEAVE A REPLY

Please enter your comment!
Please enter your name here