വീർ സവർക്കറുടെ ത്യാഗങ്ങളെക്കുറിച്ചുള്ള സത്യങ്ങൾ മൂടിവെക്കുന്നത് നമ്മുടെ വിദ്യാർത്ഥികളോട് ചെയ്യുന്ന വലിയൊരു ദ്രോഹമാണ് : രാജീവ് ചന്ദ്രശേഖർ

0
37
വീർ സവർക്കറുടെ ത്യാഗങ്ങളെക്കുറിച്ചുള്ള സത്യങ്ങൾ മൂടിവെക്കുന്നത് നമ്മുടെ വിദ്യാർത്ഥികളോട് ചെയ്യുന്ന വലിയൊരു ദ്രോഹമാണ്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സെല്ലുലാർ (കാലാപാനി) ജയിലിൽ ബ്രിട്ടീഷുകാരിൽ നിന്ന് വി. ഡി. സവർക്കർ ജി നേരിട്ട ക്രൂരവും അതിരറ്റതുമായ പീഡനങ്ങൾ ചരിത്രത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള വസ്തുതകളാണ്.
എന്നാൽ കാസർകോട്ടെ ഒരു സ്‌കൂൾ ക്വിസ് മത്സരത്തിൽ ഈ സത്യം പരാമർശിച്ചപ്പോൾ തന്നെ, അത് സെൻസർ ചെയ്യാനായി മുസ്‌ലിം ലീഗ് പ്രതിഷേധവുമായി രംഗത്തിറങ്ങി.
ചരിത്രവസ്തുതകൾ പറഞ്ഞ അധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്നറിയിച്ച്, ലീഗിന്റെ സമ്മർദ്ദത്തിന് V D Satheesan ന്റെ ദുർബല സർക്കാർ കീഴടങ്ങിയിരിക്കുകയാണ്.
ഒരൊറ്റ ക്വിസ് ചോദ്യം കേട്ടപ്പോഴേക്കും ഇടത്-കോൺഗ്രസ് കൂട്ടുകെട്ടിന് വിറളിപ്പിടിച്ചു.
കുടുംബവാഴ്ചയെയും പ്രീണനത്തെയും തൃപ്തിപ്പെടുത്താൻ ഭാരതത്തിന്റെ ചരിത്രം തിരുത്തിയെഴുതുന്ന തിരക്കിലാണവർ.
നെഹ്റു കുടുംബത്തിന് സ്തുതിപാടാത്ത ചരിത്രങ്ങളെല്ലാം മായിച്ചുകളയണമെന്നാണ് ഇവരുടെ തിട്ടൂരം.
ഇന്ത്യയുടെ യഥാർത്ഥ ചരിത്രത്തെ തമസ്കരിക്കുന്നതിലും സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുന്നതിലും സി.പി.എമ്മും കോൺഗ്രസും രണ്ടല്ല, ഒന്നാണ്.

യഥാർത്ഥ ചരിത്രവസ്തുതകൾ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരെ വേട്ടയാടുകയല്ല, മറിച്ച് ആദരിക്കുകയാണ് വേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here