ഇടതും, വലതും രണ്ടല്ല-ഒന്നാണെന്ന് ബിജെപി വർഷങ്ങളായി പറഞ്ഞ സത്യം ഇന്ന് പത്തനംതിട്ടയിലെ നാരങ്ങാനം പഞ്ചായത്ത് വീണ്ടും തെളിയിച്ചിരിക്കുകയാണ്..
ബിജെപി ഭരണത്തിലുള്ള പഞ്ചായത്ത് അട്ടിമറിക്കാൻ സിപിഎമ്മും, കോൺഗ്രസും കൈകോർക്കുന്ന കാഴ്ചയാണ് കേരളം ഇന്ന് കണ്ടത്. അധികാരത്തിനുവേണ്ടി ആശയങ്ങളും, നിലപാടുകളും മാറ്റിവെച്ച് ഒരുമിക്കുന്ന ഈ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയണം.
ഡൽഹിയിൽ മറച്ചുവെച്ചിരുന്ന ‘ഇൻഡി’ സഖ്യം ഇന്ന് കേരളത്തിലും പരസ്യമായിരിക്കുന്നു.
ജനവിധിയെ അട്ടിമറിക്കാനുള്ള ഈ അപകട രാഷ്ട്രീയം തുറന്നുകാട്ടുകയും, ശക്തമായി എതിർക്കുകയും ചെയ്യേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണ്. ഈ അപകട രാഷ്ട്രീയം അവസാനിപ്പിച്ചേ മതിയാകൂ..








