സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

0
24

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടരും. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം കൂടിയേ തീരു എന്ന നിലപാടിലാണ് കെഎസ്ഇബി. ഇന്നലെയും പല സ്ഥലങ്ങളിലും അരമണിക്കൂറിലധികം വൈദ്യുതി മുടങ്ങി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതൽ 500 മെഗാ വാട്ട് വരെ വൈദ്യുതി ഉയരുന്ന സാഹചര്യമാണുള്ളത്. ഇപ്പോഴുള്ള വൈദ്യുതി നിയന്ത്രണം തുടർന്നാൽ മാത്രമേ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂ എന്ന നിലപാടിലാണ് സർക്കാർ.

നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഇടപെടൽ ഫലപ്രദമായി നടത്തുന്നുണ്ടെന്നും ജനങ്ങൾ സഹകരിച്ച് സ്വയം നിയന്ത്രണം ഉണ്ടാവണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങാനുള്ള ഇടപെടലും നടത്തുന്നുണ്ട്. പവർ എക്സ്ചേഞ്ച് വഴി വൈദ്യുതി ആവശ്യത്തിന് കിട്ടാതെ വന്നതോടെയാണ് പീക്ക് ടൈമിൽ നിയന്ത്രണം.പല സമയങ്ങളിൽ ആയി വൈദ്യുതി നിയന്ത്രിക്കുന്നത്തിനെതിരെ പ്രതിഷേധവും ശക്തമാണ്.

ഉപഭോക്താക്കളും വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചിരുന്നു. അതേസമയം വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് കെഎസ്ഇബിയും വൈദ്യുത വകുപ്പും അറിയിക്കുന്നുണ്ട്. വർധിച്ച ഉപയോഗം, കുറഞ്ഞ ആഭ്യന്തര ഉത്പാദനം, കടം വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ട സാഹചര്യം എന്നിവയാണ് പ്രതിസന്ധിക്ക് കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here