കത്രിക്കടവ് അൽ റീം മന്തി ഹോട്ടലിൽ ഭക്ഷ്യ വിഷബാധ. ഇക്കഴിഞ്ഞ ജൂലൈ 10 വെള്ളിയാഴ്ച മുതൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വയറുവേദന, ഛർദ്ദി, പനി തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. 10 പേർ ഇന്ദിരഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.ബാധിതരിൽ നിന്ന് പരാതി ഉയർന്നതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിൽ അടിയന്തര പരിശോധന നടത്തുകയും പ്രവർത്തനം ഉടനടി നിർത്തിവെപ്പിക്കുകയും ചെയ്തു.
തുടർനടപടികളുടെ ഭാഗമായി ജൂലൈ 14 ചൊവ്വാഴ്ച രാവിലെ ഹോട്ടലിന്റെ ലൈസൻസ് ഭക്ഷ്യസുരക്ഷാ വകുപ്പ് സസ്പെൻഡ് ചെയ്തു. ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണത്തിന്റെ സാമ്പിളുകൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.







