ഇന്ന് വൈകിട്ട് 7 മണിക്ക് പവർകട്ട്;

0
5

തിരുവനന്തപുരം: ഇന്ന് വൈകിട്ട് 7 മണിക്ക് പവർകട്ട് ഉണ്ടാകുമെന്ന് അറിയിച്ച് കെഎസ്ഇബി. ഭാഗികമായി ‘വൈദ്യുതി നിയന്ത്രണം’ നടപ്പാക്കുമെന്നാണ് അറിയിപ്പ്. എൽ നിനോ പ്രതിഭാസത്തെ തുടർന്ന് മഴലഭ്യത കുറഞ്ഞത് വൈദ്യുതി ഉൽപാദനത്തെ ബാധിച്ചിരിക്കുകയാണ്. രാജ്യത്താകെ ഈ പ്രതിസന്ധിയുണ്ടെന്ന് കേഎസ്ഇബി ചൂണ്ടിക്കാട്ടി. രാജ്യത്താകെയും വൈദ്യുതി ആവശ്യകത വർദ്ധിച്ചിരിക്കുകയാണ്. പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നതായി കെഎസ്ഇബി അറിയിച്ചു.

പുതിയ സർക്കാർ വന്നതിനു ശേഷം നിരന്തരമായി പവർകട്ട് ഉണ്ടാകുന്നത് ചർച്ചയാകുന്നതിനിടയിലാണ് വീണ്ടും പവർകട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേ തന്നെ അനൗദ്യോഗികമായി പവർകട്ട് നടപ്പാക്കുന്നത് വിവാദമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 15 മിനിറ്റ് മുതൽ 45 മിനിറ്റ് വരെ അപ്രഖ്യാപിത പവർ‌കട്ട് നടപ്പിലാക്കിയതാണ് വിവാദമായത്.

കേരളത്തിന് ആവശ്യമായ വൈദ്യുതി വാങ്ങാൻ കിട്ടാത്ത സ്ഥിതി ഉണ്ടെന്നാണ് സർക്കാരിന്റെ വിശദീകരണം. മൺസൂൺ വേണ്ടപോലെ ഉത്തരേന്ത്യയിൽ വ്യാപിച്ചിട്ടില്ല. ഇത്തവണ എൽ നിനോ പ്രതിഭാസം മൂലം മൺസൂൺ മഴ എല്ലായിടത്തും കുറവാണ്. ഇക്കാരണത്താൽ ഉത്തരേന്ത്യയിലും വൈദ്യുതി ലഭ്യത ഇല്ലാത്ത സ്ഥിതിയുണ്ട്. ജൂണിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി ശ്രമിച്ചിരുന്നെങ്കിലും അത് നടപ്പായിരുന്നില്ല.

ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് 300 മുതൽ 400 വരെ മെഗാവാട്ട് ഉയരാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്.

കെഎസ്ഇബി വാർത്താക്കുറിപ്പ്.

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 300 മുതൽ 400 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്.
പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ, ഇന്ന് (13.07.2026) സംസ്ഥാനത്ത് വൈകുന്നേരം 7 മണിക്കുശേഷം ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാം എന്ന് കെ എസ് ഇ ബി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here