സമൂഹമാധ്യമങ്ങളിൽ നിന്ന് ചെറിയൊരു ഇടവേള എടുക്കുന്നതായി നടി മമിത ബൈജു

0
3

സമൂഹമാധ്യമങ്ങളിൽ നിന്ന് ചെറിയൊരു ഇടവേള എടുക്കുന്നതായി നടി മമിത ബൈജു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്റെ ടീം അറിയിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിവിധ ഭാഷകളിലായി നായികാ വേഷത്തിൽ എത്തുന്ന ചിത്രങ്ങൾ റിലീസ് ചെയ്യാനിരിക്കെയാണ് സമൂഹ മാധ്യമങ്ങളിൽനിന്ന് ഇടവേളയെടുക്കുന്നതായുള്ള മമിതയുടെ പ്രഖ്യാപനം.

പ്രദീപ് രംഗനാഥൻ നിർമിക്കുന്ന ആദ്യ ചിത്രം ‘പിആർഎസ്01’ൽ മമിതയാണ് നായിക. കഴിഞ്ഞ ദിവസമാണ് സിനിമ പ്രഖ്യാപിച്ചത്. പ്രദീപിനൊപ്പം പ്രവർത്തിച്ച ആറ് അസിസ്റ്റന്റ് ഡയറക്ടർമാരുടെ സംഘമായ ദി ആൽഫ യൂണിറ്റിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കൂടിയാണിത്.സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ ആണ് മമിതയുടെ വരാനിരിക്കുന്ന മറ്റൊരു വലിയ റിലീസ്.

ഓഗസ്റ്റ് 14നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. അടുത്തിടെ ചിത്രത്തിലെ ആദ്യ ഗാനമായ ‘പട്ടാമ്പൂച്ചി’യുടെ ലിറിക്കൽ വീഡിയോ പുറത്ത് വരികയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. മമിതയുടെ ഡാൻസ് സ്റ്റെപ്പുകളായിരുന്നു ഈ ഗാന രംഗത്തിന്റെ ഹൈലൈറ്റ്.നിവിൻ പോളി – ഗിരീഷ് എ.ഡി ചിത്രം ‘ബത്ലഹേം കുടുംബ യൂണിറ്റി’ലും മമിതയാണ് നായിക. ഓഗസ്റ്റ് മാസമാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന്‍ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം.

LEAVE A REPLY

Please enter your comment!
Please enter your name here