സ്‌കൂള്‍ പരിസരങ്ങളില്‍ എനര്‍ജി ഡ്രിങ്ക് വില്‍ക്കുന്നതിന് വിലക്ക്

0
3

മുംബൈ: മഹാരാഷ്ട്രയിലെ എല്ലാ സ്‌കൂളുകളുടെയും 500 മീറ്റര്‍ ചുറ്റളവില്‍ സ്റ്റിംഗ് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന കഫീന്‍ അടങ്ങിയ എനര്‍ജി ഡ്രിങ്കുകളുടെ വില്‍പ്പന നിരോധിച്ചു. കുട്ടികളിലും ഗര്‍ഭിണികളിലും ഉപയോഗിക്കാന്‍ അനുയോജ്യമല്ലെന്ന മുന്നറിയിപ്പ് ഉല്‍പ്പന്നങ്ങളില്‍ തന്നെയുണ്ടെങ്കിലും, സ്‌കൂള്‍ പരിസരങ്ങളില്‍ ഇവ വ്യാപകമായി വില്‍ക്കപ്പെടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഇതിനുപുറമെ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം ലഹരിവസ്തുക്കളുടെയും ഭക്ഷ്യവസ്തുക്കളുടെയും വില്‍പ്പനയില്‍ കര്‍ശന പരിശോധന നടത്തുമെന്നും, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കും നിയമലംഘനങ്ങള്‍ക്കും ശക്തമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

എഫ്ഡിഎ കമ്മീഷണര്‍ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തില്‍ ഗുട്ട്ക, പാന്‍മസാല, നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ എന്നിവയ്ക്കെതിരെ സംസ്ഥാനവ്യാപക പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് മുംബൈയിലെ ആറു പ്രമുഖ ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും ഭക്ഷ്യസുരക്ഷാ ലൈസന്‍സുകളും സസ്പെന്‍ഡ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here