ഗോമൂത്രം ഉപയോഗിച്ച് ചിക്കുൻഗുനിയ തടയാനാവുമെന്ന് പഠനം. ഐഐടി റൂർക്കിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ഗോ മൂത്രത്തിൽ ചിക്കുൻഗുനിയ വൈറസിനെ തടയാനുള്ള ആന്‍റിവൈറസ് ഉണ്ടെന്നാണ് കണ്ടെത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ ഐഐടി റൂർക്കി ഈ വിവരം പുറത്തുവിട്ടത്.
ഐഐടി റൂർക്കി ഡിപ്പാർട്ട്മെന്‍റ് ഓഫ് ബയോസയൻസ് ആൻഡ് ബയോ എൻജിനീയറിങ്ങിലെ പ്രൊഫസർ ഷൈലി തോമറിന്‍റെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്. ശുദ്ധീകരിച്ച ഗോമൂത്രത്തിന് ചിക്കുൻഗുനിയ വൈറസിനെ 90 ശതമാനം കുറയ്ക്കാനാവുമെന്നാണ് ലബോറട്ടറി പരിശോധനയിൽ കണ്ടെത്തിയത്.
ലബോറട്ടറി സാഹചര്യങ്ങളിൽ, പ്രകൃതിദത്ത ബയോആക്ടീവ് സംയുക്തങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ ഫോർമുലേഷൻ, വൈറൽ ലോഡിൽ 99.85% വരെ കുറവ് വരുത്തി. ചിക്കുൻഗുനിയയെ തടയുന്ന നിരവധി ആന്‍റിവൈറലുകളെ ഗോമൂത്രത്തിൽ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. എസിഎസ് അഗ്രിക്കൾച്ചറൽ സയൻസ് ആൻഡ് ടെക്നോളജി ജേണലിലാണ് പഠനം പബ്ലിഷ് ചെയ്തത്.
ചിക്കുൻഗുനിയ വൈറൽ രോഗമാണ്. ഈഡിസ് കൊതുകുകൾ കടിക്കുന്നതിലൂടെയാണ് രോഗം വരുന്നത്. കടുത്ത പനി, സന്ധി വേദന, തലവേദന, തളർച്ച തുടങ്ങിയവാണ് ചിക്കുൻ ഗുനിയ രോഗികളിൽ കണുന്നത്. രോഗം മാറിയതിനു ശേഷവും ചിലരിൽ സന്ധി വേദന ഏറെ കാലം നീണ്ടുനിൽക്കാറുണ്ട്. നിലവിൽ ചിക്കുൻഗുനിയ തടയാൻ ആന്‍റിവൈറസ് ലഭ്യമല്ല. ഗോമൂത്രത്തിൽ നിന്ന ആന്‍റി വൈറസ് കണ്ടെത്തിയതോടെ ഭാവിയിൽ മരുന്നു കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ







