അൺ ലോക്ക് 5.0 ഉടൻ : സിനിമാ തിയേറ്ററുകൾ തുറന്നേക്കും

0
152

ഡല്‍ഹി: അണ്‍ലോക്ക് അ‌ഞ്ചിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറങ്ങും. സിനിമാശാലകള്‍ തുറക്കുന്നതിനെ സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടക്കുന്നതായി കേന്ദ്രസര്‍ക്കാ‍ര്‍ അറിയിച്ചു. ഇതിനിടെ രാജ്യത്തെ പ്രതിവാര കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇടിവ് വന്നത് പ്രതീക്ഷയാകുകയാണ്

അണ്‍ലോക്ക് അഞ്ചിന്റെ മാനദണ്ഡങ്ങള്‍ നാളെയോ മറ്റന്നാളോ കേന്ദ്രസ‍ര്‍ക്കാ‍ര്‍ പുറത്തിറക്കും. സ്കൂളുകളും കോളേജുകളും ഉടന്‍ തുറക്കില്ലെങ്കിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും. ലാബുകളുടെ ഉള്‍പ്പെടെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കുമെന്നാണ് സൂചന. സിനിമ ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി കേന്ദ്രസ‍ര്‍ക്കാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here