അയോധ്യാ കേസില്‍ ലഖ്‌നൗ കോടതി 30 ന് വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന സുരക്ഷ ഒരുക്കാന്‍ കേന്ദ്ര നിര്‍ദേശം. ആഭ്യന്തരമന്ത്രാലയമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി മുതലായവര്‍ പ്രതി സ്ഥാനത്തുള്ള കേസുകളിലാണ് വിധി. സാമുദായിക സൗഹാര്‍ദത്തിന് ഭീഷണി ഉണ്ടാക്കുന്ന സംഭവങ്ങള്‍ക്ക് എതിരെ കര്‍ശന ജാഗ്രത പാലിയ്ക്കാന്‍ നിര്‍ദേശമുണ്ട്. ദേശവിരുദ്ധ ശക്തികളുടെ ആക്രമണ സാധ്യതയ്ക്ക് എതിരെ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.