POK സ്വയം വരും അവിടത്തെ ആളുകൾ തന്നെ ‘മേം ഭി ഭാരത് ഹൂം!’ എന്ന് പറയുന്നു”രാജ്‌നാഥ് സിംഗ്

0
26
POK സ്വയം വരും…ന്തിനാണ് വിഷമിക്കുന്നത്?
നമ്മൾ ആക്രമിച്ചു POK പിടിക്കേണ്ടതില്ല.എന്തായാലും POK നമ്മുടേതാണ്…അവിടത്തെ ആളുകൾ തന്നെ ‘മേം ഭി ഭാരത് ഹൂം!’ എന്ന് പറയുന്നു”
— ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
പാക് അധിനിവേശ കശ്മീർ (പി‌ഒ‌കെ) രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ നിരന്തരം വാദിക്കുന്നു.ജമ്മു കാശ്മീരിന്റെ ഇന്ത്യൻ ഭാഗത്ത്‌ നടക്കുന്ന വികസനപ്രവർത്തനം,സമാധാനം,ജനാധിപത്യം, അടിസ്ഥാനസൗകര്യവികസനം എന്നിവയ്ക്ക് സാക്ഷ്യം വഹിക്കുന്ന POK യിലെ ജനങ്ങൾ,പാകിസ്ഥാന്റെ അടിച്ചമർത്തലുകൾ സഹിക്കാതെ ഇന്ത്യയിലേക്ക് ലയിക്കാൻ താനേ ആഗ്രഹം പ്രകടിപ്പിക്കും എന്നാണ് രാജ്നാഥ് സിങ് പറഞ്ഞതിന്റെ അർത്ഥം.അത്രയും ആത്മവിശ്വാസതോടെയാണ് അദ്ദേഹം ഈ വാക്കുകൾ പറഞ്ഞു വെച്ചിരിക്കുന്നത്.pOK യിൽ സമീപ കാലങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇന്ത്യ അനുകൂല സാഹചര്യങ്ങളും പാകിസ്ഥാനെതിരെയുള്ള പ്രതിഷേധങ്ങളും കണക്കിലെടുത്താൽ രാജ്‌നാഥ് സിങ്ങിന്റെ അഭിപ്രായത്തിൽ കുറച്ചു കഴമ്പൊക്കെയുണ്ടെന്ന് വിശ്വസിക്കേണ്ടി വരും.
രക്തചൊരിച്ചിലോ തിരിച്ചടികളോ ഇല്ലാതെ തന്നെ നയതന്ത്രപരമായായിരിക്കും ഇന്ത്യ ഈ വിഷയത്തെ കൈകാര്യം ചെയ്യാൻ സാധ്യത എന്ന് തോന്നുന്നു.പാകിസ്ഥാൻ തന്നെ പലയിടത്തും പറഞ്ഞിട്ടുള്ളത് POK, ബലൂചിസ്താൻ എന്നിവിടങ്ങളിലെ ജനങ്ങളെ ഇന്ത്യ ആയുധങ്ങൾ നൽകി സഹായിക്കുന്നു,പാകിസ്ഥാന് എതിരെ തിരിക്കുന്നു എന്നൊക്കെയാണ്..ഇത് സത്യമാണ് എങ്കിൽ തന്നെയും,
ഇതേ കാര്യം തന്നെയാണ് പാകിസ്ഥാൻ വർഷങ്ങളായി ഇന്ത്യയ്ക്കെതിരെയും ചെയ്തുകൊണ്ടിരുന്നത്.സ്വയം കിട്ടിത്തുടങ്ങിയപ്പോൾ ഇരുന്ന് കരയുന്നു.ഒരു യുദ്ധത്തെക്കാൾ… നയതന്ത്രവും ബുദ്ധിയും കൊണ്ടു വേണം ഈ കാര്യത്തെ ഇന്ത്യ സമീപിക്കാൻ.ഇനിയും ആരുടെയും ചോര വീണുട.ഒരു കാര്യം ഉറപ്പാണ്:
ദക്ഷിണേഷ്യൻ ഭൂരാഷ്ട്രീയത്തിൽ ഈ മേഖലയുടെ ഭാവി അതിപ്രധാനമായ മാറ്റങ്ങൾക്ക് വഴിയൊരുക്കും

LEAVE A REPLY

Please enter your comment!
Please enter your name here