ഹെെദരാബാദ്: ആഗോള ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന ഫിഫ ലോകകപ്പിന് നാളെ തുടക്കമാകും. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പ്, അതിന്‍റെ വലിപ്പം കൊണ്ടും പങ്കാളിത്തം കൊണ്ടും ചരിത്രത്തിലെ ഏറ്റവും സവിശേഷമായ പതിപ്പായി മാറും. ഫിഫയുടെ ചരിത്രത്തിലാദ്യമായി 48 ടീമുകളാണ് ഇത്തവണ കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. മുൻവർഷങ്ങളിലെ 32 ടീമുകളിൽ നിന്നുള്ള ഈ വർധനവ് കൂടുതൽ രാജ്യങ്ങൾക്ക് ലോകവേദിയിലേക്ക് വാതിൽ തുറന്നുനൽകുന്നു.
ടൂർണമെന്‍റിന്‍റെ ഘടനയിലും വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ആകെ 12 ഗ്രൂപ്പുകളിലായി തിരിഞ്ഞാണ് ടീമുകൾ പ്രാഥമിക ഘട്ടത്തിൽ മത്സരിക്കുക. ഇതിൽ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും, കൂടാതെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന എട്ട് മൂന്നാം സ്ഥാനക്കാരും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടും. ലോകകപ്പിന്‍റെ ചരിത്രത്തിലാദ്യമായി പരിചയപ്പെടുത്തുന്ന ‘റൗണ്ട് ഓഫ് 32’ (Round of 32) നോക്കൗട്ട് ഘട്ടമാണ് ഇത്തവണത്തെ മറ്റൊരു പ്രധാന ആകർഷണം.
ഗ്രൂപ്പ് ഘട്ടത്തിൽ മാത്രം ആകെ 72 ആവേശകരമായ മത്സരങ്ങളാണ് അരങ്ങേറുന്നത്. ജൂൺ 12-ന് മെക്‌സിക്കോയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെ പന്തുരുണ്ട് തുടങ്ങും. ഒരു മാസം നീണ്ടുനിൽക്കുന്ന കടുത്ത പോരാട്ടങ്ങൾക്കൊടുവിൽ ജൂലൈ 20-ന് അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് ലോകരാജാക്കന്മാരെ നിശ്ചയിക്കുന്ന കലാശപ്പോരാട്ടം നടക്കുക.
ജൂൺ 12 (വെള്ളി)
- ഗ്രൂപ്പ് A: മെക്സിക്കോ vs സൗത്ത് ആഫ്രിക്ക – 12:30 AM (മെക്‌സിക്കോ സിറ്റി)
- ഗ്രൂപ്പ് A: സൗത്ത് കൊറിയ vs ചെക്കിയ – 7:30 AM (സാപ്പോപ്പൻ)
ജൂൺ 13 (ശനി)
- ഗ്രൂപ്പ് B: കാനഡ vs ബോസ്നിയ ആൻഡ് ഹെർസഗോവിന – 12:30 AM (ടൊറന്‍റോ)
- ഗ്രൂപ്പ് D: യു.എസ്.എ vs പരാഗ്വേ – 6:30 AM (ലോസ് ആഞ്ചലസ്)
ജൂൺ 14 (ഞായർ)
- ഗ്രൂപ്പ് B: ഖത്തർ vs സ്വിറ്റ്സർലൻഡ് – 12:30 AM (സാന്താ ക്ലാര)
- ഗ്രൂപ്പ് C: ബ്രസീൽ vs മൊറോക്കോ – 3:30 AM (ന്യൂജേഴ്‌സി)
- ഗ്രൂപ്പ് C: ഹെയ്‌തി vs സ്കോട്ട്‌ലൻഡ് – 6:30 AM (ഫോക്സ്ബറോ)
- ഗ്രൂപ്പ് D: ഓസ്ട്രേലിയ vs തുർക്കി – 9:30 AM (വാൻകൂവർ)
- ഗ്രൂപ്പ് E: ജർമ്മനി vs കുറകാവോ – 10:30 PM (ഹൂസ്റ്റൺ)
ജൂൺ 15 (തിങ്കൾ)
- ഗ്രൂപ്പ് F: നെതർലൻഡ്‌സ് vs ജപ്പാൻ – 1:30 AM (ആർലിംഗ്ടൺ)
- ഗ്രൂപ്പ് E: ഐവറി കോസ്റ്റ് vs ഇക്വഡോർ – 4:30 AM (ഫിലാഡൽഫിയ)
- ഗ്രൂപ്പ് F: സ്വീഡൻ vs ടുണീഷ്യ – 7:30 AM (ഗ്വാഡലഹാര)
- ഗ്രൂപ്പ് H: സ്പെയിൻ vs കേപ് വെർദെ – 9:30 PM (അറ്റ്ലാന്‍റ)
ജൂൺ 16 (ചൊവ്വ)
- ഗ്രൂപ്പ് G: ബെൽജിയം vs ഈജിപ്‌ത് – 12:30 AM (സീറ്റിൽ)
- ഗ്രൂപ്പ് H: സൗദി അറേബ്യ vs യുറുഗ്വേ – 3:30 AM (മിയാമി)
- ഗ്രൂപ്പ് G: ഇറാൻ vs ന്യൂസിലൻഡ് – 6:30 AM (ലോസ് ആഞ്ചലസ്)
ജൂൺ 17 (ബുധൻ)
- ഗ്രൂപ്പ് I: ഫ്രാൻസ് vs സെനഗൽ – 12:30 AM (ന്യൂജേഴ്‌സി)
- ഗ്രൂപ്പ് I: ഇറാഖ് vs നോർവേ – 3:30 AM (ഫോക്സ്ബറോ)
- ഗ്രൂപ്പ് J: അർജന്‍റീന vs അൾജീരിയ – 6:30 AM (കാൻസസ് സിറ്റി)
- ഗ്രൂപ്പ് J: ഓസ്ട്രിയ vs ജോർദാൻ – 9:30 AM (സാന്താ ക്ലാര)
- ഗ്രൂപ്പ് K: പോർച്ചുഗൽ vs ഡി.ആർ കോംഗോ – 10:30 PM (ഹൂസ്റ്റൺ)
ജൂൺ 18 (വ്യാഴം)
- ഗ്രൂപ്പ് L: ഇംഗ്ലണ്ട് vs ക്രോയേഷ്യ – 1:30 AM (ആർലിംഗ്ടൺ)
- ഗ്രൂപ്പ് L: ഘാന vs പാനമ – 4:30 AM (ടൊറന്റോ)
- ഗ്രൂപ്പ് K: ഉസ്ബെക്കിസ്ഥാൻ vs കൊളംബിയ – 7:30 AM (മെക്സിക്കോ സിറ്റി)
- ഗ്രൂപ്പ് A: ചെക്കിയ vs സൗത്ത് ആഫ്രിക്ക – 9:30 PM (അറ്റ്ലാന്‍റ)
ജൂൺ 19 (വെള്ളി)
- ഗ്രൂപ്പ് B: സ്വിറ്റ്സർലൻഡ് vs ബോസ്നിയ – 12:30 AM (ലോസ് ആഞ്ചലസ്)
- ഗ്രൂപ്പ് B: കാനഡ vs ഖത്തർ – 3:30 AM (വാൻകൂവർ)
- ഗ്രൂപ്പ് A: മെക്സിക്കോ vs സൗത്ത് കൊറിയ – 6:30 AM (സാപ്പോപ്പൻ)
ജൂൺ 20 (ശനി)
- ഗ്രൂപ്പ് D: യു.എസ്.എ vs ഓസ്ട്രേലിയ – 12:30 AM (സീറ്റിൽ)
- ഗ്രൂപ്പ് C: സ്കോട്ട്‌ലൻഡ് vs മൊറോക്കോ – 3:30 AM (ഫോക്സ്ബറോ)
- ഗ്രൂപ്പ് C: ബ്രസീൽ vs ഹെയ്‌തി – 6:00 AM (ഫിലാഡൽഫിയ)
- ഗ്രൂപ്പ് D: തുർക്കി vs പരാഗ്വേ – 8:30 AM (സാന്താ ക്ലാര)
- ഗ്രൂപ്പ് F: നെതർലൻഡ്‌സ് vs സ്വീഡൻ – 10:30 PM (ഹൂസ്റ്റൺ)
ജൂൺ 21 (ഞായർ)
- ഗ്രൂപ്പ് E: ജർമ്മനി vs ഐവറി കോസ്റ്റ് – 1:30 AM (ടൊറന്റോ)
- ഗ്രൂപ്പ് E: ഇക്വഡോർ vs കുറകാവോ – 5:30 AM (കാൻസസ് സിറ്റി)
- ഗ്രൂപ്പ് F: ടുണീഷ്യ vs ജപ്പാൻ – 9:30 AM (ഗ്വാഡലഹാര)
- ഗ്രൂപ്പ് H: സ്പെയിൻ vs സൗദി അറേബ്യ – 9:30 PM (അറ്റ്ലാന്‍റ)
ജൂൺ 22 (തിങ്കൾ)
- ഗ്രൂപ്പ് G: ബെൽജിയം vs ഇറാൻ – 12:30 AM (ലോസ് ആഞ്ചലസ്)
- ഗ്രൂപ്പ് H: യുറുഗ്വേ vs കേപ് വെർദെ – 3:30 AM (മിയാമി)
- ഗ്രൂപ്പ് G: ന്യൂസിലൻഡ് vs ഈജിപ്‌ത് – 6:30 AM (വാൻകൂവർ)
- ഗ്രൂപ്പ് J: അർജന്‍റീന vs ഓസ്ട്രിയ – 10:30 PM (ആർലിംഗ്ടൺ)
ജൂൺ 23 (ചൊവ്വ)
- ഗ്രൂപ്പ് I: ഫ്രാൻസ് vs ഇറാഖ് – 2:30 AM (ഫിലാഡൽഫിയ)
- ഗ്രൂപ്പ് I: നോർവേ vs സെനഗൽ – 5:30 AM (ടൊറന്‍റോ)
- ഗ്രൂപ്പ് J: ജോർദാൻ vs അൾജീരിയ – 8:30 AM (സാന്താ ക്ലാര)
- ഗ്രൂപ്പ് K: പോർച്ചുഗൽ vs ഉസ്ബെക്കിസ്ഥാൻ – 10:30 PM (ഹൂസ്റ്റൺ)
ജൂൺ 24 (ബുധൻ)
- ഗ്രൂപ്പ് L: ഇംഗ്ലണ്ട് vs ഘാന – 1:30 AM (ഫോക്സ്ബറോ)
- ഗ്രൂപ്പ് L: പാനമ vs ക്രോയേഷ്യ – 4:30 AM (ഫോക്സ്ബറോ)
- ഗ്രൂപ്പ് K: കൊളംബിയ vs ഡി.ആർ കോംഗോ – 7:30 AM (സാപ്പോപ്പൻ)
ജൂൺ 25 (വ്യാഴം)
- ഗ്രൂപ്പ് B: സ്വിറ്റ്സർലൻഡ് vs കാനഡ – 12:30 AM (വാൻകൂവർ)
- ഗ്രൂപ്പ് B: ബോസ്നിയ vs ഖത്തർ – 12:30 AM (സീറ്റിൽ)
- ഗ്രൂപ്പ് C: മൊറോക്കോ vs ഹെയ്‌തി – 3:30 AM (അറ്റ്ലാന്‍റ)
- ഗ്രൂപ്പ് C: സ്കോട്ട്‌ലൻഡ് vs ബ്രസീൽ – 3:30 AM (മിയാമി)
- ഗ്രൂപ്പ് A: സൗത്ത് ആഫ്രിക്ക vs സൗത്ത് കൊറിയ – 6:30 AM (ഗ്വാഡലഹാര)
- ഗ്രൂപ്പ് A: ചെക്കിയ vs മെക്‌സിക്കോ – 6:30 AM (മെക്‌സിക്കോ സിറ്റി)
ജൂൺ 26 (വെള്ളി)
- ഗ്രൂപ്പ് E: കുറകാവോ vs ഐവറി കോസ്റ്റ് – 1:30 AM (ഫിലാഡൽഫിയ)
- ഗ്രൂപ്പ് E: ഇക്വഡോർ vs ജർമ്മനി – 1:30 AM (ന്യൂജേഴ്‌സി)
- ഗ്രൂപ്പ് F: ടുണീഷ്യ vs നെതർലൻഡ്സ് – 4:30 AM (കാൻസസ് സിറ്റി)
- ഗ്രൂപ്പ് F: ജപ്പാൻ vs സ്വീഡൻ – 4:30 AM (ആർലിംഗ്ടൺ)
- ഗ്രൂപ്പ് D: തുർക്കി vs യു.എസ്.എ – 7:30 AM (ലോസ് ആഞ്ചലസ്)
- ഗ്രൂപ്പ് D: പരാഗ്വേ vs ഓസ്ട്രേലിയ – 7:30 AM (സാന്താ ക്ലാര)
ജൂൺ 27 (ശനി)
- ഗ്രൂപ്പ് I: നോർവേ vs ഫ്രാൻസ് – 12:30 AM (ഫോക്സ്ബറോ)
- ഗ്രൂപ്പ് I: സെനഗൽ vs ഇറാഖ് – 12:30 AM (ടൊറന്റോ)
- ഗ്രൂപ്പ് H: കേപ് വെർദെ vs സൗദി അറേബ്യ – 5:30 AM (ഹൂസ്റ്റൺ)
- ഗ്രൂപ്പ് H: യുറുഗ്വേ vs സ്പെയിൻ – 5:30 AM (സാപ്പോപ്പൻ)
- ഗ്രൂപ്പ് G: ന്യൂസിലൻഡ് vs ബെൽജിയം – 8:30 AM (വാൻകൂവർ)
- ഗ്രൂപ്പ് G: ഈജിപ്‌ത് vs ഇറാൻ – 8:30 AM (സീറ്റിൽ)
ജൂൺ 28 (ഞായർ)
- ഗ്രൂപ്പ് L: പാനമ vs ഇംഗ്ലണ്ട് – 2:30 AM (ന്യൂജേഴ്‌സി)
- ഗ്രൂപ്പ് L: ക്രോയേഷ്യ vs ഘാന – 2:30 AM (ഫിലാഡൽഫിയ)
- ഗ്രൂപ്പ് K: കൊളംബിയ vs പോർച്ചുഗൽ – 5:00 AM (മിയാമി)
- ഗ്രൂപ്പ് K: ഡി.ആർ കോംഗോ vs ഉസ്ബെക്കിസ്ഥാൻ – 5:00 AM (അറ്റ്ലാന്‍റ)
- ഗ്രൂപ്പ് J: അൾജീരിയ vs ഓസ്ട്രിയ – 7:30 AM (കാൻസസ് സിറ്റി)
- ഗ്രൂപ്പ് J: ജോർദാൻ vs അർജന്‍റീന – 7:30 AM (ആർലിംഗ്ടൺ)






