മുതിർന്ന സിപിഎം നേതാവ് ശ്രീ എസ് എസ് ബിജു ഇനി ദേശീയതയ്ക്കൊപ്പം. മാരാർജി ഭവനിൽ നടന്ന പരിപാടിയിൽ സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.
17 വർഷം സിപിഎം കഴക്കൂട്ടം ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കഴക്കൂട്ടം ഏരിയാ സെന്റർ അംഗം, ഏരിയാ സെക്രട്ടറിയുടെ ചുമതല, കഴക്കൂട്ടം ശ്രീ മഹാദേവർ ക്ഷേത്ര അഡ്വസറി ബോർഡ് സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം, ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ മുന്നോട്ടുവെക്കുന്ന വികസിത കേരളം എന്ന ആശയത്തിൽ ആകൃഷ്ടനായാണ് ബിജെപിയിലേക്ക് എത്തുന്നത്.
മുൻ സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ ശ്രീ വി മുരളീധരൻ, ബിജെപി നിയമസഭകക്ഷി നേതാവ് ശ്രീ ബി ബി ഗോപകുമാർ എംഎൽഎ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷൻ ശ്രീ കരമന ജയൻ തുടങ്ങിയ സംസ്ഥാന ജില്ലാ ഭാരവാഹികൾ പങ്കെടുത്തു…







