ന്യൂഡൽഹി: സോളാർ നിയമങ്ങളിൽ നിർണായക മാറ്റം വരുത്തി കേന്ദ്ര സർക്കാർ. ജൂൺ 1 മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. നെറ്റ് മീറ്ററിങ്, ഓപ്പൺ ആക്സസ് അറേഞ്ച്മെന്‍റുകളിലൂടെയുള്ള സൗരോർജ പദ്ധതികളിൽ ഇനി തദ്ദേശീയമായി നിർമിച്ചെറിയ സോളാർ സെല്ലുകൾ മാത്രമേ ഉപയോഗിക്കാവൂ. ഇന്ത്യയിലെ സൗരോർജ നിർമാണ മേഖലയെ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം.
മാത്രമല്ല സോളാർ പദ്ധതികളിൽ ചൈനയോടുള്ള ആശ്രിതത്വം കുറയ്ക്കുക എന്ന ലക്ഷ്യവുമുണ്ട്. എന്നാൽ ഈ മാറ്റം ചെറുകിട ഉത്പാദകർക്ക് ബുദ്ധിമുട്ടുണ്ടാക്കും. സോളാർ ഇൻസ്റ്റലേഷൻ ചെലവ് കൂടാനും വിതരണം പ്രതിസന്ധിയിലാകാനും നിലവിൽ ഇറക്കുമതി ചെയ്യുന്ന സെല്ലുകൾ ഉപയോഗിക്കുന്ന കമ്പനികൾക്കു മേലുള്ള സമ്മർദം വർധിക്കാനും ഇടയുണ്ടെന്നാണ് ഉത്പാദകർ പറയുന്നത്.
നിയമത്തെക്കുറിച്ച് വിശദമായി അറിയാം
പോളിസിലിക്കൺ ഇങ്കോട്ടും വേഫേഴ്സും ആയി മാറ്റിയതിനു ശേഷം വേഫേഴ്സ് ആണ് സോളാർ സെല്ലുകൾ നിർമിക്കുന്നതിനായി ഉപയോഗിക്കുന്നത്. വേഫേഴ്സ് ആണ് സൂര്യ രശ്മികളെ വൈദ്യുതി ആക്കി മാറ്റുന്നത്. ഇത്തരത്തിനുള്ള നിരവധി സെല്ലുകൾ കൂട്ടിച്ചേർത്തതാണ് സോളാർ മൊഡ്യൂൾ അല്ലെങ്കിൽ പാനൽ. ഇനി മുതൽ ഇത്തരം പാനലുകളിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത, അതായത് ഇന്ത്യയിലെ അംഗീകൃത പട്ടികയിലുൾപ്പെട്ട ഉത്പാദകരിൽ നിന്നുള്ള സെൽ മാത്രമേ ഉപയോഗിക്കാവൂ. ഇക്കാര്യത്തിൽ കുറച്ചു സമയം കൂടി ഇളവ് നൽകണമെന്ന് കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ മാറ്റങ്ങൾ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് നിരീക്ഷണം. റൂഫ് ടോപ് സോളാർ ഇൻസ്റ്റലേഷന്‍റെ ചെലവ് ഒരു കിലോവാട്ടിന് 3000 രൂപ വരെയായി കൂടിയേക്കാം. 5 കിലോവാട്ട് വരുന്ന റൂഫ്ടോപ്പ് സിസ്റ്റഖത്തിനായി ഏകദേശം 15,000 രൂപയുടെ അധികച്ചെലവുണഅടാകും. അതു മാത്രമല്ല സോളാർ സെല്ലുകൾ വേണ്ടത്ര കിട്ടാതെ വരാനും ഇടയുണ്ട്.






