ന്യൂയോർക്ക് : 2026 സാമ്പത്തിക വർഷത്തിൽ യുഎസ് വിസയ്ക്കായുള്ള കാത്തിരിപ്പ് സമയം ഏറ്റവും ഉയർന്ന നിരക്കിലെത്തിയാതായി റിപ്പോർട്ടുകൾ. ചില അപേക്ഷകർ നൽകിയിട്ടുള്ള അപേക്ഷക്ക് വിസ ഇന്റർവ്യൂ ലഭിക്കാൻ ഇനി 2027 വരെ കാത്തിരിക്കണം. യുഎസ് ഭരണകൂടം കൊണ്ടുവന്ന ചില മാറ്റങ്ങളാണ് ഇതിന് പിന്നിലെന്ന് റിപ്പോർട്ടുകൾ.
ടെക്സസിലെ ഇമിഗ്രേഷൻ നിയമ സ്ഥാപനമായ ‘റെഡ്ഡി ന്യൂമാൻ ബ്രൗൺ പിസി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. അപേക്ഷകരുടെ വിസ സമയം നീളുന്നത് ഒറ്റപ്പെട്ട തീരുമാനം കൊണ്ടല്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് യുഎസ് ഭരണകൂടം ഒന്നിന് പിറകെ കൊണ്ടുവന്ന അഞ്ചു വലിയ മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ്.
ഡ്രോപ്പ് ബോക്സ് കാലാവധി വെട്ടിച്ചുരുക്കി
യുഎസ് വിസ പുതുക്കുന്നവർക്ക് നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകാതെ രേഖകൾ സമർപ്പിക്കാനുള്ള മാർഗമായിരുന്നു ‘ഡ്രോപ്പ് ബോക്സ്. ഇതിനെ ഇന്റർവ്യൂ വേവർ പ്രോഗ്രാം എന്നും അറിയപ്പെടും. നേരത്തെ ഒരു വിസ കാലാവധി കഴിഞ്ഞാൽ, 48 മാസം വരെ ഈ സൗകര്യം അപേക്ഷകർക്ക് ലഭിക്കുമായിരുന്നു. എന്നാൽ യുഎസ് സ്റ്റേറ്റ് ഡീപോർട്ട്മെന്റ് ഇത് 12 മാസമായി കുറച്ചു.
എല്ലാവർക്കും നേരിട്ടുള്ള ഇന്റർവ്യൂ നിർബന്ധമാക്കി
യുഎസ് നൽകുന്ന എല്ലാ നോൺ ഇമിഗ്രന്റ് വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള ഇന്റർവ്യൂ നിർബന്ധമാക്കി. ഇത് ഒരു തിരിച്ചടൈയായി പഠനം പറയുന്നു. എച്ച്-വൺ ബി, എൽ-വൺ, എഫ്-വൺ, ഒ-വൺ , ജെ-വൺ തുടങ്ങിയ അപേക്ഷകർക്കെല്ലാം നേരിട്ടുള്ള വിസ ഇന്റർവ്യൂ നിർബന്ധമാക്കി. മുൻപ് യുഎസ് നൽകിയിരുന്ന ഇളവുകൾ എടുത്ത് മാറ്റുകയും ചെയ്‌തു.
തേർഡ്-കൺട്രി നാഷണൽ പ്രോസസിങ് നിർത്തലാക്കി
വിസ അപ്പോയിന്റ്മെന്റുകൾ ലഭിക്കാൻ താമസമുള്ള രാജ്യക്കാർ, കാനഡയിലോ മെക്സിക്കോയിലോ പോയി വിസ സ്റ്റാമ്പ് ചെയ്യുന്ന രീതി വലിയ രീതിയിൽ നടക്കുന്നുണ്ടായിരുന്നു എന്നാൽ ഈ രീതിയും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് നിർത്തലാക്കി. ഈ രീതിക്ക് ‘തേർഡ്-കൺട്രി നാഷണൽ പ്രോസസിങ്’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
2025 സെപ്റ്റംബർ 6 മുതൽ അപേക്ഷകർ സ്വന്തം രാജ്യത്തോ അല്ലെങ്കിൽ അവർ സ്ഥിരതാമസമാക്കിയ രാജ്യത്തോ മാത്രമേ ഇന്റർവ്യൂ ഷെഡ്യൂൾ ചെയ്യാൻ പാടൊള്ളു എന്ന നിയമം കർശനമാക്കി.ഇമിഗ്രന്റ് വിസകൾക്കും ഈ നിയമം നിർബന്ധമാക്കിയിട്ടുണ്ട്.
കടുത്ത സോഷ്യൽ മീഡിയ പരിശോധനകൾ
സോഷ്യൽ മീഡിയ പരിശോധനകൾ നിർബന്ധമാക്കിയത് വിദ്യാർഥികൾ ഉൾപ്പെടെ ഉള്ളവർക്ക് വലിയ തിരിച്ചടി നൽകി. ആദ്യം ഇത് സ്റ്റുഡന്റ് വിസകളിൽ മാത്രമായിരുന്നു നടപ്പിലാക്കിയത് എന്നാൽ പിന്നീട് എച്ച്-വൺ ബി, എച്ച്-ഫോർ വിസക്കൾക്കും ഇത് നിർബന്ധവുമാക്കി.
ഇന്ത്യയിലെ മുംബൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ യുഎസ് കോൺസുലേറ്റുകളിൽ ഈ അധിക പരിശോധനകൾ കാരണം ഒരു ദിവസം കൈകാര്യം ചെയ്യാൻ കഴിയുന്ന ഇന്റർവ്യൂകളുടെ എണ്ണം പകുതിയായി കുറഞ്ഞു എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.
പുതിയ യുഎസ് സി ഐ എസ് പോളിസി മെമ്മോറാണ്ടം
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഏറ്റവും അവസാനം കൊണ്ടുവന്നതാണ് യുഎസ് സി ഐ എസ് മെമോ. ഈ മെമോ പറയുന്നത് ഗ്രീൻ കാർഡിന് അപേക്ഷിക്കണമെങ്കിൽ അപേക്ഷകൻ സ്വന്തം നാട്ടിലേക്ക് പോകണമെന്നും ഇനി മുതൽ യുഎസ് ഇരുന്നുകൊണ്ട് സ്റ്റാറ്റസ് മാറ്റുന്ന രീതി അനുവദിക്കയില്ലന്നും റിപോർട്ടുകൾ ഉണ്ട്. ഇനി ഈ രീതിയിൽ സ്റ്റാറ്റസ് മാറ്റാൻ അനുവദിക്കുന്നത് അസാധാരണമായ സാഹചര്യങ്ങളിൽ മാത്രം ആണ് നടക്കുന്നത്.





