അഭിപ്രായ ഭിന്നതകള്‍ക്കിടയിലും അമേരിക്ക ചൈന ബന്ധം നല്ല നിലയിലെന്ന് ട്രംപ്

0
27

ബെയ്‌ജിങ്: ഇറാന്‍, തായ്‌വാന്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ വലിയ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുമ്പോഴും ലോകത്തെ രണ്ട് അതിശക്തികള്‍ തമ്മിലുള്ള ബന്ധം നല്ല നിലയിലാണെന്നും അത് ഇനിയും കൂടുതല്‍ മികച്ച നിലയില്‍ മുന്നോട്ട് പോകുമെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. തന്‍റെ പല വിജയങ്ങളിലും ചൈനീസ് നേതാവ് ഷി ജിന്‍ പിങ് തന്നെ അഭിനന്ദിച്ചതായി ട്രംപ് തന്‍റെ സാമൂഹ്യമാധ്യമ പോസ്റ്റില്‍ കുറിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ട്രംപ് ചൈനയിലെത്തിയത്.

നിപ്പിക്കുന്നതിന് തന്നെ സഹായിക്കാമെന്ന് ഷി തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ട്രംപ് ഫോക്‌സ് ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ അവകാശപ്പെട്ടിരുന്നു. ഹോര്‍മൂസ് കടലിടുക്ക് തുറന്ന് നല്‍കാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു. ഹോര്‍മൂസ് കടക്കുന്ന യാനങ്ങള്‍ക്ക് അധിക ചുങ്കം ഏര്‍പ്പെടുത്താനുള്ള നീക്കത്തെ ഷി എതിര്‍ക്കുന്നതായും ട്രംപ് പറഞ്ഞു. അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ചൈനയ്ക്ക് താത്പര്യമുണ്ടെന്ന സൂചനയും ഷി പങ്കുവച്ചിരുന്നതായി ട്രംപ് അഭിമുഖത്തില്‍ വ്യക്തമാക്കി. പശ്ചിമേഷ്യന്‍ രാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനാണ് ഇതെന്നും ട്രംപ് പറഞ്ഞു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം കയറ്റുമതി രാഷ്‌ട്രമായ ചൈനയുടെ സമ്പദ്ഘടനയില്‍ കനത്ത ആഘാതം ഏല്‍പ്പിച്ചിട്ടുണ്ട്.

അതേസമയം ട്രംപുമായുള്ള കൂടിക്കാഴ്‌ചയിൽ സഹകരണത്തിന് ആഹ്വാനം ചെയ്‌ത് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്. ഇരുരാജ്യങ്ങൾക്കുമിടയിൽ ഏറ്റുമുട്ടലല്ല, പകരം സഹകരണമാണ് വേണ്ടതെന്ന് ബെയ്‌ജിങ്ങിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ ഷി ജിൻപിങ് പറഞ്ഞു. ലോകമെമ്പാടും നൂറ്റാണ്ടിൽ കണ്ടിട്ടില്ലാത്ത പരിവർത്തനം നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ ഷി ജിൻപിങ്, ലോകത്തെ രണ്ട് വൻ ശക്തികളായ ചൈനയും യുഎസും എതിരാളികളാകുയല്ല, പങ്കാളികളാകുകയാണ് വേണ്ടതെന്നും ഷി ജിൻപിങ് വ്യക്തമാക്കി.

ഒൻപത് വർഷത്തിന് ശേഷം ചൈനീസ് സന്ദർശനത്തിന് എത്തിയ ട്രംപിനെ സ്വാഗതം ചെയ്‌ത, ഷി ജിൻപിങ്, കൂടിക്കാഴ്‌ചയിൽ വളരെ സന്തോഷമുണ്ടെന്നും പറഞ്ഞു. യുഎസ് – ചൈന കൂടിക്കാഴ്‌ചയെ ലോകം മുഴുവൻ ഉറ്റുനോക്കുകയാണെന്ന് ഷി ജിൻപിങ് പറഞ്ഞു. നിലവിൽ, ലോകമെമ്പാടും നൂറ്റാണ്ടിൽ കണ്ടിട്ടില്ലാത്ത പരിവർത്തനം നടക്കുകയാണ്. അന്താരാഷ്ട്ര സ്ഥിതി അസ്ഥിരവും പ്രക്ഷുബ്‌ധവുമാണ്. ലോകം ഒരു പുതിയ വഴിത്തിരിവിൽ എത്തിയിരിക്കുകയാണെന്നും ചൈനീസ് പ്രസിഡൻ്റ് പറഞ്ഞു.

ചൈനയ്ക്കും യുഎസിനുമിടയിൽ ഒരു പുതിയ മാതൃക സൃഷ്‌ടിക്കാൻ കഴിയുമോ എന്നും ഷി ജിൻപങ് ചോദിച്ചു. “ആഗോള വെല്ലുവിളികളെ ഒരുമിച്ച് നേരിടാനും ലോകത്തിന് കൂടുതൽ സ്ഥിരത നൽകാനും നമുക്ക് കഴിയുമോ? നമ്മുടെ രണ്ട് ജനങ്ങളുടെയും മനുഷ്യരാശിയുടെ ഭാവിയുടെയും താൽപര്യങ്ങൾക്കായി, നമ്മുടെ ഉഭയകക്ഷി ബന്ധങ്ങൾക്ക് ഒരുമിച്ച് ഒരു ശോഭനമായ ഭാവി കെട്ടിപ്പടുക്കാൻ നമുക്ക് കഴിയുമോ”- ഷി ജിൻപിങ് ചോദിച്ചു.

യുഎസിനും ചൈനയ്ക്കും പൊതുവായ താൽപര്യങ്ങളുണ്ടെന്ന് താൻ വിശ്വസിക്കുന്നു. ഒന്നിലെ വിജയം മറ്റൊന്നിനുള്ള അവസരമാണ്. സ്ഥിരതയുള്ള ഒരു ഉഭയകക്ഷി ബന്ധം ലോകത്തിന് നല്ലതാണ്. ചൈനയ്ക്കും അമേരിക്കയ്ക്കും സഹകരണത്തിൽനിന്ന് നേട്ടങ്ങളും ഏറ്റുമുട്ടലിൽനിന്ന് നഷ്‌ടങ്ങളും നേരിടേണ്ടിവരും. നമ്മൾ എതിരാളികളല്ല, പങ്കാളികളായിരിക്കണം. പരസ്‌പരം വിജയിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും പുതിയ യുഗത്തിൽ പ്രധാന രാജ്യങ്ങൾ പരസ്‌പരം നന്നായി ഒത്തുചേരുന്നതിനുള്ള ശരിയായ വഴി കണ്ടെത്തുകയും വേണമെന്നും ചൈനീസ് പ്രസിഡൻ്റ് പറഞ്ഞു. ഉഭയകക്ഷി ബന്ധങ്ങളിൽ ഒരു പുതിയ അധ്യായം തുറക്കാൻ ഇരു നേതാക്കൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നും ചൈനീസ് പ്രസിഡന്‍റ് പ്രത്യാശ പ്രകടിപ്പിച്ചു.

അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ചൈനാ സന്ദര്‍ശനം ലോകം അതീവ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. അതോടൊപ്പം സാങ്കേതിക ലോകവും കൗതുകത്തിലാണ്. അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള ചില ബിസിനസ് സാങ്കേതിക രംഗത്തെ പ്രമുഖരോടൊപ്പമാണ് ട്രംപ് ചൈനയിലേക്ക് എത്തിയത്. ട്രംപിനൊപ്പം യാത്ര ചെയ്‌തവര്‍ക്കായി ഒരു ചെറിയ വിവര ചോര്‍ച്ച പോലും സംഭവിക്കാത്ത വിധം സൈബര്‍ സുരക്ഷാ കോട്ടയാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഒരുക്കിയത്.

ട്രംപിനൊപ്പം യാത്ര ചെയ്‌തവരില്‍ എന്‍വിഡിയയുടെയും ആപ്പിളിന്‍റെയും തലവന്‍മാര്‍, ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്‍റെയും ഉടമ എലോണ്‍ മസ്‌ക്, ബ്ലാക്ക് റോക്ക്, മെറ്റ, വിസ, ജെപി മോര്‍ഗന്‍, ബോയിങ് തുടങ്ങിയ കമ്പനികളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുണ്ട്. വ്യാപാരം, സാങ്കേതിക വിദ്യ, നിക്ഷേപം എന്നിവ സംബന്ധിച്ച് നിലവിലുള്ള അമേരിക്കന്‍ ചൈന ചര്‍ച്ചകള്‍ക്കിടയില്‍ ഒരു ഡസനിലധികം കോര്‍പ്പറേറ്റ് നേതാക്കള്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

ഫോക്‌സ് ന്യൂസ് ഡിജിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ചൈനയിലേക്ക് യാത്ര ചെയ്‌ത നിരവധി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അവരുടെ വ്യക്തിഗത ഫോണുകളും ലാപ്‌ടോപുകളും ഒഴിവാക്കിയിരുന്നു. പകരം ഹാക്കിങ്, നിരീക്ഷണം, ഡേറ്റ ശേഖരണം എന്നിവയുടെ അപകട സാധ്യത കുറയ്ക്കുന്നതിന് താല്‍ക്കാലിക ക്ലീന്‍ ഉപകരണങ്ങളും കര്‍ശനമായി നിയന്ത്രിക്കപ്പെട്ട ആശയവിനിമയ സംവിധാനങ്ങളുമാണ് ഉപയോഗിക്കുന്നത്. ചൈനീസ് ചാരപ്രവര്‍ത്തനത്തെ പ്രതിരോധിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here