‘പി എം ശ്രീ, ആശാ സമരം എന്നിവയിൽ CPIM സ്വീകരിച്ചത് തെറ്റായ സമീപനം; പി സന്തോഷ് കുമാർ

0
66

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎമ്മിന് എതിരായ വിമർശനം ശക്തമാക്കി സിപിഐ. പി എം ശ്രീ, ആശാ സമരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിപിഐഎം സ്വീകരിച്ചത് തെറ്റായ സമീപനമെന്ന് പി സന്തോഷ് കുമാർ എംപി പറഞ്ഞു. സമീപനം തെറ്റാണെന്ന് സിപിഐ പറഞ്ഞിരുന്നു. സിപിഐ തിരുത്തേണ്ടത് തിരുത്തി മുന്നോട്ടു പോകുമെന്നും പി സന്തോഷ് കുമാർ ട്വന്റിഫോറിനോട് പറഞ്ഞു.

കഴിഞ്ഞ ഭരണകാലത്ത് കുറച്ച് അവധാനതയോടെ ചെയ്തിരുന്നെങ്കിൽ മെച്ചമായിരുന്നേനെയെന്ന അഭിപ്രായക്കാരനാണ് താനെന്ന് സന്തോഷ് കുമാർ പറഞ്ഞു. പുതിയ സമീപനങ്ങൾ സ്വീകരിച്ചുകൊണ്ടു മാത്രമേ ഏതൊരു പ്രസ്ഥാനത്തിനും മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. അക്കാര്യത്തിൽ പാർട്ടിക്ക് പിശകുകൾ സംഭവിച്ചിട്ടുണ്ട്. അത് മാറ്റി പുതിയ മുഖത്തോടെ മുന്നോട്ട് പ്രവർത്തിക്കും.

ചില കാര്യങ്ങളിലെ അവധാനത കുറവ് തോൽവിയുടെ ആഘാതം കൂട്ടി. എൽഡിഎഫിനെതിരായ വികാരം ഉണ്ടായി. ചില മണ്ഡലങ്ങളിലെ സാഹചര്യങ്ങൾ ഒഴിവാക്കാമായിരുന്നു. ചിലയിടത്ത് എൽഡിഎഫിന് കെട്ടിവെച്ച കാശ് പോലും നഷ്ടമായി. എൽഡിഎഫിന്റെ കൂടെ നിൽക്കുന്ന ജനങ്ങൾ എതിരായി വോട്ട് ചെയ്യ്തു. മണ്ഡല അടിസ്ഥാനത്തിൽ പരിശോധന അനിവാര്യമാമെന്ന് പി സന്തോഷ് കുമാർ പറഞ്ഞു.

‌തിരഞ്ഞെടുപ്പ് വിജയത്തിന് ആവശ്യമായ മറ്റ് പ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്. സിപിഐ ആ സമീപനം സ്വീകരിക്കുന്നതിൽ പുറകിൽ നിൽക്കുന്ന പാർട്ടി. പുരോഗമന ചിന്ത വച്ച് പുലർത്തുമ്പോഴും ഇലക്ഷൻ വേളയിൽ നവ സങ്കേതങ്ങളെ ഗൗരവത്തിൽ ഉപയോഗിക്കുന്ന പാർട്ടി അല്ല സിപിഐ. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെങ്കിലും എതിരാളികളുടെ നീക്കം കണ്ട് പ്രയോജനപ്പെടുത്തുന്നില്ലെന്ന് പി സന്തോഷ് കുമാർ കുറ്റപ്പെടുത്തി. ഇത് ഇത് ചെയ്യാൻ സാധിക്കാത്തതല്ല പരമ്പരാഗത ശൈലി പിന്തുടരുന്നതാണ് പ്രശ്നമെന്ന് പി സന്തോഷ് കുമാർ ചൂണ്ടിക്കാട്ടി. ‌നവീകരിച്ച മുന്നോട്ടുപോയാലേ ഒരു പ്രസ്ഥാനത്തിന് മുന്നോട്ട് പോകാൻ കഴിയൂ. ഈ കാര്യങ്ങളിൽ സിപിഐക്ക് പിശകുണ്ടെന്ന് അദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here