വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്തവരുടെ കുടുംബത്തിന് 10 ലക്ഷം, സഹായധനം പ്രഖ്യാപിച്ച് സർക്കാർ

0
34

തിരുവനന്തപുരം: മലപ്പുറം പാങ്ങ് ഗവ. യുപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് വാൽപ്പാറ ദുരന്തത്തിൽ സഹായധനം അനുവദിക്കാൻ തീരുമാനിച്ചത്. ഇൻഷുറൻസ് പരിരക്ഷയില്ലാതെ മരണമടഞ്ഞ അഞ്ച് പേരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ നൽകും. മരിച്ച മറ്റ് അധ്യാപർക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ട്.

വാൽപ്പാറ അപകടത്തിൽ മരിച്ച സ്കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാര്‍ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുകൾക്ക് ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം അനുവദിക്കുക.

സഞ്ജു സാംസണ് ഹാപ്പി ന്യൂസ്, ഏകദിന ടീമിലേക്ക് തിരിച്ചെത്തും?

അപകടത്തില്‍ ജീവൻ നഷ്ടമായ അധ്യാപികയുടെ മകന്‍ മുഹമ്മദ് ഷഹാദിന്‍, മറ്റൊരു അധ്യാപികയുടെ മകള്‍ മസ്നീന്‍, വാഹനത്തിന്‍റെ ഡ്രൈവര്‍ മുഹമ്മദ് ഫാഹിസ് എന്നിവരുടെ ചികിത്സ ചിലവ് സർക്കാർ വഹിക്കും .ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളവര്‍ക്ക്, ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറമെ, ചികിത്സയ്ക്ക് തുക ചെലവായിട്ടുണ്ടെങ്കില്‍ പ്രസ്തുത തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ശമ്പള കമ്മീഷൻ

പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത്തനത്തിനായി 14 അധിക തസ്‌തികൾ സൃഷ്ടിച്ച് പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here