കൊച്ചി: സംസ്ഥാനത്ത് സംസ്ഥാനത്ത് പുതിയ ക്വാറികള്‍ അനുവദിക്കരുതെന്നും ആവശ്യമെങ്കില്‍ വ്യക്തികള്‍ക്ക് ലൈസന്‍സുകള്‍ നല്‍കാതെ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി ക്വാറിയില്‍ ഖനനം നടത്താനുള്ള സാധ്യതകള്‍പരിശോധിക്കണമെന്നും പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിയമസഭാ സമിതിയുടെ നിര്‍ദേശം. സംസ്ഥാനത്തെ കരിങ്കല്‍ ക്വാറികള്‍ സംബന്ധിച്ച പ്രത്യേക റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശമുള്ളത്. കൂടാതെ ക്വാറികളും ജനവാസ കേന്ദ്രങ്ങളും തമ്മിലുള്ള അകലം 50 മീറ്ററില്‍ നിന്നും 200 മീറ്റര്‍ ആക്കണം .
കേരള സ്റ്റേറ്റ് മിനറല്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍, കുടംബശ്രീ എന്നിവയ്ക്കു ഖനന ലൈസന്‍സ് നല്‍കണം
പരിസ്ഥിതി ആഘാതവും സാമൂഹിക പ്രശ്നങ്ങളും പരിഹരിക്കാനുള്ള സെക്യൂരിറ്റി തുക പെര്‍മിറ്റ് നല്‍കുമ്ബോള്‍ തന്നെ ഈടാക്കണം
ക്വാറി, ക്രഷര്‍ എന്നിവ മൂലം നാശനഷ്ടത്തിന് ഇരയാകുന്നവര്‍ക്കു ക്വാറി ഉടമകളില്‍ നിന്നുതന്നെ നഷ്ടപരിഹാരം ഈടാക്കണം.
കരിങ്കല്ലിന്റെ റോയല്‍റ്റി അടക്കം ഖനന പ്രവര്‍ത്തനങ്ങള്‍ക്കു നിലവിലുള്ള എല്ലാ നിരക്കുകളും വര്‍ധിപ്പിക്കാം.
പരിസ്ഥിതി ക്ലിയറന്‍സിന്റെ കാലാവധി അഞ്ചു വര്‍ഷത്തില്‍ നിന്ന് കുറക്കണം
ബി പി എല്‍ വിഭാഗത്തില്‍പെട്ട പ്രദേശവാസികള്‍ക്ക് വീട് നിര്‍മാണത്തിന് കുറഞ്ഞ ചെലവില്‍ കരിങ്കല്‍ ക്വാറി ഉടമകള്‍ നല്‍കണം
ക്വാറിയിലേക്കുള്ള റോഡുകള്‍ ഉടമകള്‍ തന്നെ അറ്റകുറ്റ പണി നടത്തണം പൊടിപടലം നിയന്ത്രിക്കാന്‍ ക്വാറികള്‍ക്ക് ചുറ്റും ഷെല്‍ട്ടര്‍ ബെല്‍റ്റുകള്‍ സ്ഥാപിക്കണം
ക്വാറികള്‍ ജലസ്രോതസ്സിനെ എങ്ങനെ ബാധിക്കുന്നു എന്നറിയുന്നതിനായി ശാസ്ത്രീയമായ പഠനം വേണം കൂടാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 723 ക്വാറികളില്‍ ചട്ടം ലംഘിക്കുന്നവരുടെ ഖനന അനുമതി റദ്ദാക്കണം എന്നിവയാണ് സമിതിയുടെ നിര്‍ദേശം