ശബരിമല മുകളിലൂടെ പറന്ന് ഹെലികോപ്റ്റർ; ഗുരുതര പിഴവെന്ന് എ.ഡി.ജി.പി

0
81

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്ന് പറന്ന സംഭവത്തിൽ  ശബരിമല നോഡൽ ഓഫീസർ എ.ഡി.ജി.പി എസ്. ശ്രീജിത്ത് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണർ ആവശ്യപ്പെട്ടതനുസരിച്ചാണ് എസ്. ശ്രീജിത്ത് വെള്ളിയാഴ്ച രാത്രിയോടെ റിപ്പോർട്ട് സമർപ്പിച്ചത്. സംഭവത്തിൽ ഗുരുതര പിഴവാണ് സംഭവിച്ചതെന്നാണ് റിപ്പോർട്ട് പറയുന്നത്.

സന്നിധാനത്തെ പല കെട്ടിടങ്ങളുടെയും മേൽക്കൂരയ്ക്ക് തൊട്ടടുത്ത് കൂടിയാണ് ഹെലികോപ്റ്റർ പറന്നതെന്നും ഇത് നാശനഷ്ടങ്ങൾക്ക് കാരണമായേക്കാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്.

ശബരിമലയും പരിസരവും സംസ്ഥാന സർക്കാർ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. കാലാവസ്ഥാ വ്യതിയാനം കാരണം ഹെലികോപ്റ്റർ താഴ്ന്ന് പറക്കേണ്ടി വന്ന സംഭവം പോലീസിനെയോ ജില്ലാ ഭരണകൂടത്തെയോ അറിയിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വിശദമായ അന്വേഷണത്തിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ചുമതല നൽകിയിട്ടുണ്ട്.

സ്പെഷ്യൽ കമ്മീഷണർ ഉടൻ തന്നെ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും. സംഭവത്തിൽ പമ്പ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും എഫ്.ഐ.ആറിൽ ആരെയും പ്രതികളായി ചേർത്തിട്ടില്ല. മോശം കാലാവസ്ഥയും ആകാശത്ത് കാർമേഘങ്ങൾ നിറഞ്ഞതുമാണ് നിശ്ചിത പാതയിൽ നിന്ന് ഹെലികോപ്റ്റർ മാറി സഞ്ചരിക്കാൻ കാരണമായതെന്നും ഇതാണ് പമ്പാ മലനിരകൾക്ക് മുകളിലൂടെ പറക്കാൻ ഇടയാക്കിയതെന്നുമാണ് കോസ്റ്റ് ഗാർഡ് സംഭവത്തെ കുറിച്ച് നൽകുന്ന വിശദീകരണം.

ശബരിമല കേസിൽ നിർണ്ണായക നിരീക്ഷണം

ശബരിമലയിലെ സ്ത്രീ പ്രവേശനം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിൽ നിർണ്ണായക നിരീക്ഷണവുമായി ജസ്റ്റിസ് ബി.വി. നാഗരത്‌ന. ഭരണഘടനയുടെ 17-ാം അനുച്ഛേദ പ്രകാരം (അയിത്തം നിരോധിക്കൽ) സ്ത്രീകൾക്ക് മാസത്തിൽ മൂന്ന് ദിവസം അയിത്തം കൽപ്പിക്കുകയും നാലാം ദിവസം അത് ഇല്ലാതാകുകയും ചെയ്യുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ അവർ നിരീക്ഷിച്ചു.

ക്ഷേത്രപ്രവേശനത്തിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മേൽ ആർട്ടിക്കിൾ 17 തിരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളിൽ മാത്രം ബാധകമാക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീകളെ ആർത്തവത്തിന്റെ പേരിൽ മാറ്റിനിർത്തുന്നത് അയിത്തത്തിന് തുല്യമാണെന്ന 2018-ലെ ശബരിമല വിധിയിലെ നിരീക്ഷണത്തെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശക്തമായി എതിർത്തപ്പോഴായിരുന്നു ജസ്റ്റിസ് നാഗരത്‌നയുടെ ഇടപെടൽ.

LEAVE A REPLY

Please enter your comment!
Please enter your name here