സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്; വിവരങ്ങളുമായി വിദ്യാഭ്യാസ മന്ത്രി

0
36

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമഗ്ര ശിക്ഷാ കേരളം 1158 കോടിയാണ് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുള്ളത്. എസ്എസ്എൽസി പരീക്ഷാ ഫലം മെയ് മൂന്നാം വാരവും ഹയർസെക്കൻഡറി പരീക്ഷാ ഫലം മെയ് 25നും പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു.

പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഗൾഫ് കേന്ദ്രങ്ങളിൽ മാർച്ചിലെ എസ്എസ്എൽസി പരീക്ഷ റദ്ദ് ചെയ്യാൻ തീരുമാനിച്ചതായി മന്ത്രി വ്യകതമാക്കിയിരുന്നു. സംസ്ഥാനത്ത് അവധിക്കാല സ്പെഷ്യൽ ക്ലാസുകൾക്ക് സാധ്യത നിലനിൽക്കുന്നതിനാൽ കർശന നിർദേശം മന്ത്രി നൽകിയിരുന്നു. സംസ്ഥാനത്ത് വേനൽചൂട് അസാധാരണമാം വിധം വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ സ്ട്രീമുകളിലുമുള്ള വിദ്യാലയങ്ങൾ അവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ നടത്തുന്നത് ഒഴിവാക്കണമെന്ന് കർശനമായി നിർദേശിക്കുന്നു. കേരള വിദ്യാഭ്യാസ ചട്ടങ്ങൾ അനുസരിച്ച് ഏപ്രിൽ – മെയ് മാസങ്ങൾ കുട്ടികൾക്ക് അർഹതപ്പെട്ട അവധിക്കാലമാണെന്ന് മന്ത്രി പറഞ്ഞു.

 

ധോണി മടങ്ങിയെത്തുമ്പോൾ ആരാകും പുറത്താകുന്നത്? ഈ താരം പുറത്തായേക്കും

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ – എയ്ഡഡ് സ്കൂളുകൾക്ക് പുറമെ സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി എല്ലാ വിഭാഗം സ്കൂളുകൾക്കും ഈ നിർദേശം ഒരുപോലെ ബാധകമാണെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ കോടതികളുടെയും ബാലാവകാശ കമ്മീഷന്റെയും മുൻകാല ഉത്തരവുകൾ മാനിക്കാൻ സംസ്ഥാനത്തെ എല്ലാ മാനേജ്‌മെന്റുകളും തയ്യാറാകണം. നിർദേശങ്ങൾ ലംഘിക്കുന്ന വിദ്യാലയങ്ങൾക്കെതിരെ വിദ്യാഭ്യാസ വകുപ്പ് കർശനമായ നടപടികൾ സ്വീകരിക്കുമെന്നും കുട്ടികൾ അവരുടെ അവധിക്കാലം ആസ്വദിക്കട്ടെ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഈ ചട്ടങ്ങളെ ലംഘിച്ചുകൊണ്ട് വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്ന് മാത്രമല്ല, അത് കുട്ടികളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റം കൂടിയാണ്. വേനലവധി എന്നത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്മേഷത്തിന് വേണ്ടിയുള്ളതാണ്. ഈ കാലയളവിൽ പഠനഭാരം അടിച്ചേൽപ്പിക്കുന്നത് കുട്ടികളുടെ മനുഷ്യാവകാശ ലംഘനമായി മാത്രമേ കാണാൻ സാധിക്കൂ എന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞു.

2026 ലെ മലയാളശ്രീ – ഓറിയന്റൽ സ്കൂളുകളിലെ കുട്ടികൾക്കുള്ള മലയാളം തുല്യതാ പരീക്ഷ മെയ് 11ന് അതത് ഓറിയന്റൽ സ്കൂളുകളിൽ വച്ച് നടത്തും. അതേസമയം, എട്ടാം ക്ലാസ് മുതൽ കുട്ടികൾക്ക് എൻജിനീയറിങ് വിദ്യാഭ്യാസം നൽകുന്ന നെടുമങ്ങാട്‌ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പ്രവേശനത്തിന് www.polyadmission.org/tsh ലിങ്കിലൂടെ ഏപ്രിൽ 18 വരെ അപേക്ഷിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here