വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു.

0
73

പാലക്കാട് ശ്രീകൃഷ്ണപുരത്ത് വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോർണർ വെള്ളപ്പാംതൊടി സ്വദേശി ദിലീപ് (34) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.

ശ്രീകൃഷ്ണപുരത്തെ ഒരു ക്ലബ്ബിൽ സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു കൈയിൽ പടക്കങ്ങൾ പിടിച്ച് കൊണ്ട് ദിലീപ് മറ്റൊരു കൈകൊണ്ട് പടക്കത്തിന് തീ കൊളുത്തുകയായിരുന്നു. ഇതിനിടെ കൊളുത്തിയ പടക്കത്തിൽ നിന്നുള്ള തീപ്പൊരി കൈലിരുന്ന മറ്റ് പടക്കങ്ങളിലേക്ക് പടരുകയും അവ പൊട്ടിത്തെറിച്ച് ദിലീപിന് ഗുരുതരമായി പൊള്ളലേൽക്കുകയുമായിരുന്നു.

ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പത്തരയോടെ ദിലീപ് മരിച്ചു. പടക്കം ഒന്നിച്ച് പൊട്ടിയതിനെ തുടർന്നുണ്ടായ ആഘാതത്തിൽ ഹൃദയസ്തംഭനം സംഭവിച്ചതാകാം മരണ കാരണമെന്ന് ആശുപത്രി അധികൃതർ സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

പോസ്റ്റ്മോർട്ടത്തിന് ശേഷമേ യഥാർത്ഥ മരണ കാരണം സ്ഥിരീകരിക്കാനാവൂ എന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ശ്രീകൃഷ്ണപുരം പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here