ലൈഫ് മിഷന്‍ ടാസ്ക് ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

0
110

തിരുവനന്തപുരം:ലൈഫ് മിഷന്‍ ടാസ്ക് ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് പദ്ധതിയുടെ ധാരണപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടെന്നും, എന്നാല്‍ ഒന്നരമാസമായിട്ടും സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും ചെന്നിത്തല വ്യക്തമാക്കി.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒന്നും വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിട്ടില്ല. പ്രാഥമിക വിജലന്‍സ് അന്വേഷണം സ്വീകാര്യമല്ല. ലൈഫ് മിഷനുമായി ബന്ധപ്പെട്ടവര്‍ വിദേശത്തായതിനാല്‍ വിജിലന്‍സിന് പരിമിതികളുണ്ട്.കേസ് സി.ബി.ഐയ്ക്ക് വിടണം’- ചെന്നിത്തല പറഞ്ഞു.ഇ-മൊബിലിറ്റി പദ്ധതിയില്‍ സര്‍ക്കാര്‍ വാദങ്ങള്‍ പൊളിഞ്ഞു. കണ്‍സള്‍ട്ടന്‍സി കമ്ബനിയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ ഒഴിവാക്കിയത് തന്റെ വാദം ശരിയായിരുന്നുവെന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിപക്ഷ സമരങ്ങള്‍ ആണ് കൊവിഡ് വ്യാപനത്തിന് കാരണം എന്ന ആരോപണം ചെന്നിത്തല നിഷേധിച്ചു. ‘മുഖ്യമന്ത്രി കിട്ടിയ ഏതു വടി കൊണ്ടും പ്രതിപക്ഷത്തെ അടിക്കാന്‍ ശ്രമിക്കുകയാണ്. പരമാവധി നിയന്ത്രണങ്ങള്‍ പാലിച്ചാണ് സമരമെന്നും അദ്ദേഹം വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here