റെക്കോർഡ് പോളിങ് രേഖപ്പെടുത്തി പുതുച്ചേരി; 89.87% പോളിങ്

0
72

നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ് രേഖപ്പെടുത്തി പുതുച്ചേരി. 89.87 ശതമാനമാണ് പോളിങ് . 2006 ൽ രേഖപ്പെടുത്തിയ 85.67 ശതമാനം വോട്ടുകളുടെ റെക്കോർഡാണ് പഴങ്കഥയായത്.

30 മണ്ഡലങ്ങളിലേയ്ക്കായി 294 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.ഇതിനിടെ തമിഴ്നാട്ടിൽ സ്ഥാനാർഥി ചിത്രമായി. 4834 പേരാണ് മത്സര രംഗത്തുള്ളത്. 7599 പേർ പത്രിക നൽകിയതിൽ 305 പേർ പത്രിക പിൻവലിച്ചു. 2460 പത്രികകൾ തള്ളി.

പ്രചാരണത്തിൽ സജീവമായി മുന്നോട്ടുപോവുകയാണ് മുന്നണികൾ. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തുടങ്ങിയ ദേശീയ നേതാക്കളും ഇന്നലെ പ്രചാരണത്തിന്റെ ഭാഗമായി. ടിവികെ അധ്യക്ഷൻ വിജയ് ഇന്ന് ശിവഗംഗ ജില്ലയിലെ കാരക്കുടിയിൽ പ്രചാരണം നടത്തും. ഉച്ചയ്ക്ക് 12.30 മുതൽ രണ്ട് മണി വരെയാണ് പര്യടനം നടത്തുക.

നാളെ കടലൂർ, വിഴിപ്പുരം എന്നിവിടങ്ങളിലും 12ന് കന്യാകുമാരിയിലും പര്യടനം നടത്താൻ പൊലീസ് അനുമതി നൽകി. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന്, തഞ്ചാവൂരിൽ പ്രചാരണം നടത്തും. ചെന്നൈ കേന്ദ്രീകരിച്ചുള്ള പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമിയുടെ പ്രചാരണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here