തൃശ്ശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

0
78

തൃശ്ശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്. അഞ്ച് കൊല്ലം മുമ്പ് കൗൺസിലർ സ്ഥാനം നിഷേധിച്ചതോടെയാണ് എം കെ വർഗീസ് കോൺ​ഗ്രസ് വിട്ട് സ്വതന്ത്രനായത്. അഞ്ച് കൊല്ലം ഇടതുമുന്നണിയിൽ മേയറായിരുന്നു. തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ രാജൻ പല്ലന് പിന്തുണ നൽകുമെന്ന് എം കെ വർഗീസ് അറിയിച്ചു.

താൻ കുടുംബത്തിലേക്ക് മടങ്ങിപ്പോകുകയാണെന്നായിരുന്നു എം കെ വർ​ഗീസിന്റെ പ്രതികരണം. ഇത് ഖർ വാപ്പസിയാണെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്നത്തെ സാഹചര്യത്തിൽ സ്വതന്ത്രനായി മത്സരിച്ചതാണ്. തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതല്ല.

ഇന്ന് സാഹചര്യം മാറി. കോൺഗ്രസിലേക്ക് ഉള്ള തന്റെ മടക്കം നിരുപാധികം ആണ്. ഉപാധികളൊന്നും ഇല്ലെന്നും എം കെ വർ​ഗീസ് പറഞ്ഞു. കൂടാതെ തെരഞ്ഞെടുപ്പിൽ രാജൻ പല്ലൻ തൃശൂരിൽ വലിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും ചിലപ്പോൾ മന്ത്രിയുമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here