തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പ്രോട്ടോക്കോള്‍ ഓഫീസിലെ തീപ്പിടിത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് വൈകും. ശാസ്ത്രീയ തെളിവുകളുടെ പരിശോധനാഫലം ലഭിക്കാത്തതിനെ തുടര്‍ന്നാണ് അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നത്. അതേസമയം തീപ്പിടിത്തത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
ഫോറന്‍സിക് പരിശോധനാഫലവും കെമിക്കല്‍ പരിശോധനാഫലവും ലഭിക്കാത്തതിനാലാണ് അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നത്. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള അന്വേഷണത്തില്‍ അസ്വാഭാവികത കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.