ന്യൂഡല്‍ഹി : എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശം. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കാണ് ജസ്റ്റിസ് എന്‍.വി. രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സുപ്രീം കോടതിയുടെ ആവര്‍ത്തിച്ചുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടും ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട വിവിധ ക്രിമിനല്‍ കേസുകളുടെ വിചാരണ പൂര്‍ത്തിയാക്കുന്നതില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.