മഹാരാഷ്ട്രയിൽ ആശങ്കയകലാതെ കോവിഡ് കണക്കുകൾ

0
87

മഹാരാഷ്ട്രയില്‍ ഇന്ന് 20,482 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10,97,856 ആയി ഉയര്‍ന്നു.

ഇന്ന് സംസ്ഥാനത്ത് 515 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 30,409 ആയി. 2.77 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക്. ഇന്ന് മാത്രം 19,423 പേര്‍ രോഗമുക്തരായതോടെ സംസ്ഥാനത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 7,75,273 ആയി. 70.62 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. നിലവില്‍ 2,91,797 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നതെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 54,09,060 സാമ്ബിളുകള്‍ പരിശോധിച്ചപ്പോഴാണ് 10,97,856 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here