പവന് 1,05,320 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 100 രൂപ വര്‍ധിച്ച് 13,165 രൂപയുമായി. വെള്ളിക്ക് 285 രൂപ വര്‍ധിച്ച് 2,850 രൂപയുമായി.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വര്‍ധനവ്. പവന് 800 രൂപ കൂടി 1,05,320 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 100 രൂപ വര്‍ധിച്ച് 13,165 രൂപയുമായി. കഴിഞ്ഞ ഏതാനും ദിവസമായി സ്വര്‍ണ വില കുതിക്കുകയാണ്. എന്നാലിത് ആദ്യമായാണ് 1,05,320 രൂപയിലെത്തുന്നത്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപ കൂടി 10,820 രൂപയായി. ഇതോടെ പവന് 86,560 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ കൂടി 8,430 രൂപയായി. പവന്‍ വില 67,440 രൂപയിലുമെത്തി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ കൂടി 5,435 രൂപയായി. ഇതോടെ പവന് 43,480 രൂപയായി. സാധാരണ പണിക്കൂലി അഞ്ച് ശതമാനമാണ് മിക്ക ജ്വല്ലറികളും ഈടാക്കുക. എന്നാല്‍ ചെറുകിട ജ്വല്ലറികളില്‍ ഇതിനേക്കാള്‍ ഉയരാം. വെള്ളിക്ക് 285 രൂപ വര്‍ധിച്ച് 2,850 രൂപയുമായി.
സ്വര്‍ണം വാങ്ങാനെത്തുന്നവർ പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്‌ടിയായി നല്‍കണം. ഇത് വിലക്കയറ്റ സമയത്ത് സാധാരണക്കാര്‍ക്ക് വലിയ ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. ഇന്ന് സ്വര്‍ണ വില കുതിച്ച് ഉയര്‍ന്നത് ആഭരണ പ്രേമികളെയും വിവാഹ പാർട്ടികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
2026 ജനുവരിയിലെ ആദ്യ രണ്ടാഴ്‌ച കേരളത്തിലെ സ്വർണവിലയിൽ ഗണ്യമായ വർധനവാണ് ഉണ്ടായത്. ജനുവരി ഒന്നിന് 99,040 രൂപ രേഖപ്പെടുത്തിയ സ്വർണം ചൊവ്വാഴ്‌ച 1,04,520 എന്ന എന്ന റെക്കോഡ് ഉയരം തൊട്ടു. 2025 ഡിസംബർ അവസാനത്തോടെ തന്നെ സ്വർണ വില ഒരു ലക്ഷം രൂപ കടന്നിരുന്നു.
സ്വര്‍ണവില കൂടാനുള്ള പ്രധാന കാരണങ്ങള്‍
ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, ഡോളർ-രൂപ നിരക്കിലെ വ്യതിയാനം, സ്വർണത്തിൻ്റെ രാജ്യാന്തര വിലയിലുണ്ടായ വർധനവ് എന്നിവയാണ് സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്ന പ്രധാന കാരണങ്ങള്‍. വെനിസ്വേലൻ പ്രതിസന്ധി, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ, യുഎസ് സൈനിക നീക്കങ്ങൾ എന്നിവയാണ് സ്വർണവിലയിൽ കാര്യമായ സ്വാധീനം ഉണ്ടാക്കിയത്.
അമേരിക്ക, ഇറാനെയും ഗ്രീന്‍ലാന്‍ഡിനെയും ആക്രമിച്ചത് അന്താരാഷ്‌ട്ര വിപണിയെയും ബാധിച്ചിരുന്നു. പിന്നാലെയാണ് സ്വര്‍ണ വില മുന്നോട്ട് കുതിക്കുന്നത്. പുതിയ യുദ്ധ സാഹചര്യം ഉടലെടുത്തത് നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയ്ക്കിടയാക്കിയെന്ന് സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ താരിഫ് നടപടികളും കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.






