തിരുവനന്തപുരം: പത്തനംതിട്ടയിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായി മരിച്ച സംഭവത്തിൽ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും. തിരുവനന്തപുരം സിബിഐ ഏറ്റെടുത്ത കേസിൽ തിരുവനന്തപുരം സിജെഎം കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.
പോസ്റ്റുമോർട്ടത്തിനായി സർക്കാരിന് സിബിഐ കത്ത് നൽകി. മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. മൂന്ന് ഫോറൻസിക് ഡോക്ടർമാർ അടങ്ങുന്ന സംഘം പോസ്റ്റുമോർട്ടം നടത്തും.
കഴിഞ്ഞ മാസം 28 നാണ് വനം വകുപ്പ് കസ്റ്റഡിയിലായിരുന്ന മത്തായിയെ എസ്റ്റേറ്റ് കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മത്തായിയുടേത് കസ്റ്റഡി മരണമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ചൂണ്ടികാട്ടി ഭാര്യ ഷീബ നൽകിയ ഹർജിയിലാണ് ഹൈക്കോടതി അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്.