മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണല്ലോ കരള്‍. കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ മരണത്തിലേക്ക് വരെ നയിച്ചേക്കും. കരളില്‍ വിഷാംശം അടിഞ്ഞുകൂടാതെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കരളിലെ വിഷത്തെ പുറംതള്ളുന്ന ചില പാനീയങ്ങള്‍ ഇതാ…
ഗ്രീൻ ടീ: കാറ്റെച്ചിനുകളാല്‍ സമൃദ്ധം. ഇത് ഫ്രീ റാഡിക്കലുകളില്‍ നിന്ന് കരൾ കോശങ്ങളെ സംരക്ഷിക്കും. ഗ്രീൻ ടീ മെറ്റബോളിസം വർധിപ്പിക്കും.
ബീറ്റ്റൂട്ട് ജ്യൂസ്: രക്തം ശുദ്ധീകരിക്കും. കരളിലെ സ്വാഭാവിക ഡീടോക്‌സ് എൻസൈമുകൾ വർധിപ്പിക്കും. ആന്‍റി-ഇൻഫ്ലമേറ്ററി, ക്ലെൻസിങ് ഗുണങ്ങളുള്ള ബീറ്റാലൈനുകളുടെ കലവറ.
ടെർമെറിക് ടീ: ശക്തമായ ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ്. പിത്തരസത്തെ പുറംതള്ളും. കരളിനെ ഡീടോക്‌സ് ചെയ്യും.
കറ്റാർ വാഴ ജ്യൂസ്: കറ്റാർ വാഴ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു, വീക്കം കുറയ്ക്കുന്നു, കരളിനെ ജലാംശം ഉള്ളതും സജീവവുമായി നിലനിർത്തുന്നു.
ചൂടുള്ള നാരങ്ങ വെള്ളം: നാരങ്ങയിൽ വിറ്റാമിൻ സി, ആന്‍റിഓക്‌സിഡന്‍റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് കരൾ എൻസൈമുകളെ ശക്തിപ്പെടുത്തുകയും സ്വാഭാവികമായി വിഷവിമുക്തമാക്കുകയും ചെയ്യുന്നു.







