മകരവിളക്ക് മഹോത്സവം അടുത്തിരിക്കെ ശബരിമലയും പുതുവത്സരത്തെ വരവേറ്റു. ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള കേരള പോലീസ്, ഫയർ ഫോഴ്സ്, റാപിഡ് ആക്ഷൻ ഫോഴ്സ്, മറ്റു ജീവനക്കാർ തുടങ്ങിയവർ ചേർന്ന് 2026 പുതുവർഷത്തെ വരവേറ്റു. സന്നിധാനത്തെ അയ്യപ്പ ഭക്തർക്കും പുതുവത്സരാഘോഷം കൗതുകക്കാഴ്ചയായി.
ശബരിമലയും പുതുവത്സരത്തെ വരവേറ്റു. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള കേരള പോലീസ് , ഫയർ ഫോഴ്സ്, റാപിഡ് ആക്ഷൻ ഫോഴ്സ്, മറ്റു ജീവനക്കാർ തുടങ്ങിയവർ ചേർന്ന് പുതുവർഷത്തെ വരവേറ്റു. ഹാപ്പി ന്യൂ ഇയർ എന്ന് കർപ്പൂരം കൊണ്ടെഴുതി അതിനു അഗ്നി പകർന്നാണ് സന്നിധാനത്ത് പുതുവത്സരം ആഘോഷിച്ചത്.
ചോക്ക് കൊണ്ട് വരച്ച അക്ഷരങ്ങളിൽ കർപ്പൂരം നിറച്ച് തുടർന്ന് കൃത്യം 12 മണിക്ക് ശബരിമലയിലെ ചീഫ് പോലീസ് കോ – ഓർഡിനേറ്റർ എഡിജിപി എസ് ശ്രീജിത്ത് കർപ്പൂരത്തിലേക്ക് അഗ്നി പകർന്നു. സന്നിധാനത്തെ അയ്യപ്പ ഭക്തർക്കും പുതുവത്സരാഘോഷം കൗതുകക്കാഴ്ചയായി. പുതുവത്സര ആശംസ നേർന്നും ശരണം വിളിച്ചും അവരും ആഘോഷത്തിന്റെ ഭാഗമായി.
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ തിരക്ക് തുടരുകയാണ്. സംസ്ഥാനത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി ഭക്തരുടെ ഒഴുക്ക് തുടരുകയാണ്.
ശബരിമല ക്ഷേത്ര സമയം (01.01.2026)
രാവിലെ 3.00 – ഉച്ചയ്ക്ക് 1.00 വൈകുന്നേരം 3.00 – രാത്രി 11.00
പൂജാ സമയം
നെയ്യഭിഷേകം – രാവിലെ 3.20 മുതൽ
ഉഷഃപൂജ – രാവിലെ 7.30
ഉച്ച പൂജ – 12.30
ദീപാരാധന – വൈകിട്ട് 6.30
അത്താഴപൂജ – രാത്രി 10.30
രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും.
അതേസമയം ബാലാവകാശ കമ്മീഷൻ ഇന്ന് ശബരിമല സന്ദർശിക്കും. സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെവി മനോജ്കുമാർ, കമ്മീഷൻ അംഗങ്ങളായ ബി മോഹൻകുമാർ, കെകെ ഷാജു എന്നിവരാണ് സന്നിധാനത്ത് ഔദ്യോഗിക സന്ദർശനം നടത്തുന്നത്. കുട്ടികളുടെ ദർശനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്ദർശനം









