പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ ആ​രോ​ഗ്യ​നി​ലയിൽ മാറ്റമില്ല

0
100

ന്യൂ​ഡ​ൽ​ഹി: മു​ൻ​രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നതായി ആശുപത്രി അധികൃതർ. പ്ര​ണ​ബ് മു​ഖ​ർ​ജി ഇ​പ്പോ​ഴും കോ​മ അ​വ​സ്ഥ​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാണുള്ളത്.

ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യ്ക്കും ത​ക​രാ​റി​ലാ​യ വൃ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ​നി​ല​യി​ലാ​ക്കു​ന്ന​തി​നു​മാ​ണ് ചി​കി​ത്സ​യാ​ണ് ന​ൽ​കു​ന്ന​ത്.

ഓ​ഗ​സ്റ്റ് 10നാ​ണ് ത​ല​ച്ചോ​റി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​ണ​ബ് മു​ഖ​ർ​ജി​യെ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡും സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here