പൂർണ്ണചന്ദ്രൻ ഭൂമിയുമായി വളരെയടുത്തു വരുന്ന പ്രതിഭാസത്തെയാണ് സൂപ്പർമൂൺ (Super Moon) എന്നു പറയുന്നത്. ഡിസംബറിലെ പൂർണ്ണചന്ദ്രനെ കോൾഡ് മൂൺ എന്ന് വിളിക്കുന്നു, ഇത് അറുതിയോട് അടുത്ത് സംഭവിക്കുന്നതിനാൽ ശൈത്യകാലത്തിന്റെ ആരംഭം കുറിക്കുന്നു. ലോംഗ് നൈറ്റ് മൂൺ എന്നും യൂളിന് മുമ്പുള്ള ചന്ദ്രൻ എന്നും അറിയപ്പെടുന്നു. 2025 ലെ അവസാനത്തെ പൂർണ്ണചന്ദ്രൻ (കോൾഡ് മൂൺ) ഡിസംബർ 4 ന് വൈകുന്നേരം ദൃശ്യമാകും. വർഷത്തിലെ ഏറ്റവും തിളക്കമുള്ള ചന്ദ്രനായിരിക്കും ഇത്. Supermoon Of 2025: ഡിസംബർ നാല് വ്യാഴാഴ്ച 2025ലെ മൂന്നാമത്തെയും, അവസാനത്തെയും സൂപ്പർമൂൺ ആയ ‘കോൾഡ് മൂൺ‘ ആകാശത്ത് തെളിയും.
ഭൂമിക്ക് ഏറ്റവും അടുത്തുവരുന്ന ഈ പൂർണ ചന്ദ്രൻ സാധാരണയേക്കാൾ വലുതും തിളക്കമുള്ളതുമായി കാണപ്പെടും. ഓരോ മാസവും ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം 354,000 കി. മീ (220,000 മൈൽ) മുതൽ 410,000 കി. മീ (254,000 മൈൽ) വരെയായി വ്യത്യാസപ്പെടുന്നു. വേലിയേറ്റം, കടൽക്ഷോഭം, ഭൂകമ്പം, അഗ്നിപർവതസ്ഫോടനം തുടങ്ങിയ പ്രതിഭാസങ്ങൾ ഈ സമയത്തുണ്ടാവാറുണ്ട്. സൂപ്പർ മൂൺ സമയത്ത് പൌർണ്ണമിയും കൂടി ഒത്തുവന്നാൽ വലിപ്പമേറിയ ചന്ദ്രൻ ദൃശ്യമാവും. ഇത് അപൂർവമായാണ് സംഭവിക്കാറുള്ളത്.
സൂപ്പർമൂൺ മുലമുണ്ടാകന്ന അനന്തരഫലങ്ങൾ:
സൂപ്പർമൂൺ ദൃശ്യമാകുന്ന സമയങ്ങളിൽ ഭൂമിയിൽ ചില മാറ്റങ്ങൾക്ക് കാരണമായേക്കുമെന്നും ഈ ദിവസങ്ങളിൽ ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കൂടാതെ ഭൂചലനത്തിനു സാധ്യതയുണ്ടെന്നാണ് ശാസ്ത്രനിരീക്ഷകരുടെ വിലയിരുത്തൽ. ഈ സമയത്ത് പ്രകൃതിയിൽ ചില ചലനങ്ങൾ കണ്ടെക്കാം. ഭൂമിയിൽ നിന്നു ചന്ദ്രനിലേക്കുള്ള ദൂരം കുറയുന്നതിനാൽ ഇത്തരം മാറ്റങ്ങൾ സാധാരണയാണെന്നും ശാസ്ത്രനിരീക്ഷകർ പറയുന്നു. ഈ സമയത്ത് ഭൂമി ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലാകും. ഇതിനാൽ തന്നെ പൂർണചന്ദ്രദിനങ്ങളിൽ ഭൂചലനങ്ങൾ വർധിക്കാറുണ്ട്. ആകർഷണഫലമായി ഭൂമിയിലെ പാറക്കെട്ടുകളിലും ഭൗമപാളികളിലും വലിച്ചിൽ അനുഭവപ്പെടാൻ ഇടയുണ്ട്. ഇത്തരം പ്രതിഭാസങ്ങളുടെ ഫലമായുള്ള ചെറു ഭൂചലനങ്ങൾ പിന്നീട് വൻ ഭൂകമ്പങ്ങളിലേക്കു നയിക്കുന്നതായി ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
ചന്ദ്രന്റെയും സൂര്യന്റെയും ആകർഷണം ഒരുമിച്ച് അനുഭവപ്പെടുമ്പോൾ ഭൂചലനസാധ്യത ഏറുന്നതായി ഗ്രീസിലെ ഹെലനിക് ആർക്കിൽ നടത്തിയ പഠനത്തിലും തെളിഞ്ഞതാണ്. ചന്ദ്രൻ ഭൂമിയോട് അടുത്തുവരുന്ന സൂപ്പർമൂൺ സമയത്ത് ആകർഷണ ശക്തിമൂലം ഭൗമപാളികൾ ഒന്നിനടിയിൽ മറ്റൊന്നായി തെന്നിക്കയറുന്നതായി അടുത്ത കാലത്തുണ്ടായ ജപ്പാൻ ഭൂചലനത്തിൽ തെളിഞ്ഞു. വടക്കെ അമേരിക്കൻ പാളികളിലുണ്ടായ നിരക്കവും തെന്നലുമാണ് ഈ ഭൂകമ്പത്തിനു പെട്ടെന്നു പ്രേരകമായത്.
ചന്ദ്രഗ്രഹണവും സൂപ്പർമൂണും ഒരേ സമയം അനുഭവപ്പെടുന്ന സമയത്ത് സൂര്യനിലെ ചെറിയ കളങ്കങ്ങൾ പൊട്ടിത്തെറിക്കകൂടി ചെയ്താൽ (സോളാർ ഫ്ലെയർ) ഭൂമിയിൽ പലതും സംഭവിക്കാൻ സാധ്യത കൂടുതലാണെന്നും കണ്ടെത്തിയിരുന്നു. സൂര്യനിൽ നിന്നുള്ള കാന്തികക്കാറ്റുകൾ അന്തരീക്ഷത്തിലെ പ്ലാസ്മയെ ദശലക്ഷക്കണക്കിനു കെൽവിൻ ഡ്രിഗ്രിയിലേക്കു അത്യന്തം ചൂടുപിടിപ്പിച്ച് ഇലക്ട്രോണുകളെയും പ്രോട്ടോണുകളെയും ഘന അയോണുകളെയും പ്രകാശ വേഗത്തിലേക്ക് പ്രചോദിപ്പിക്കുന്നതിന് ഇടയാക്കും. ഈ സാഹചര്യത്തിൽ ഭൂകമ്പ സാധ്യതയും വർധിച്ചിരിക്കും. 2004 ഡിസംബർ 26 ലെ സുമാട്രാ ഭൂചലനവും അടുത്ത കാലത്തുണ്ടായ ജപ്പാൻ ഭൂചലനവും സൂര്യനിലെ സൗരകളങ്കങ്ങളിൽ നിന്നുള്ള പൊട്ടിത്തെറിയെ തുടർന്നുണ്ടായതാണെന്നു തെളിഞ്ഞിട്ടുണ്ട്.
ഭൂമിയുടെ അന്തർഭാഗം തിളച്ചു മറിഞ്ഞ് ദ്രാവകാവസ്ഥയിലായതിനാൽ ചന്ദ്രൻ അടുത്തുവരുന്നത് ഭൗമോപരിതലത്തെയും ഭൗമപാളികളെയും ബാധിക്കും. ഇതു ഭൂചലനത്തിനു പുറമെ തിരമാലകളുടെ ശക്തി വർധിക്കുന്നതിനും ഇടയാക്കും. 2011 മാർച്ചിലെ സൂപ്പർമൂൺ സമയത്ത് പസഫിക്കിലെ ഭൗമപാളികൾ അസ്ഥിരമായതിനെ തുടർന്നു ഫിലിപ്പീൻസിൽ ഭൂചലനമുണ്ടായി. അതിചന്ദ്രസാമീപ്യസമയത്ത് വേലിയേറ്റത്തിന്റെ ആക്കം കൂടുതലായി അനുഭവപ്പെടാറുണ്ട്. വേലിയേറ്റം, കടൽക്ഷോഭം, ഭൂകമ്പം, അഗ്നിപർവത സ്ഫോടനം തുടങ്ങിയവ സൂപ്പർമൂൺ കാലത്തുണ്ടാവാറുണ്ട്.
ലോകത്തുണ്ടായ ശക്തിയേറിയ ആറ് പ്രധാന ഭൂകമ്പങ്ങൾക്ക് പൂർണചന്ദ്രനുമായി ബന്ധമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. പാകിസ്താൻ (2011), ചിലി (2010), സുമാട്രാ (2004), ലത്തൂർ (1993), ഉത്തരകാശി (1991), അലാസ്കാ (1964), സുമാട്രാ (1833)– ഇവയെല്ലാം പൂർണചന്ദ്രദിനത്തിലോ അതിന് ഒന്നോ രണ്ടോ ദിവസം മുമ്പോ പിന്നീടോ ആണ് ഉണ്ടായത്.








