ഡൽഹി : കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിക്ക് കത്തയച്ചു. അസാധാരാണമായ രാഷ്ട്രീയ പ്രതിസന്ധിയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും. പ്രതിപക്ഷനിരയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകാൻ രാഹുൽ പാർട്ടി നേതൃത്വത്തിലേക്ക് തിരിച്ചെത്തണമെന്നാണ് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നത്. രാജ്യത്തിന് രാഹുൽ ഗാന്ധിയുടെ നേതൃത്വം ആവശ്യമാണെന്നും ചെന്നിത്തല കത്തിൽ പറയുന്നു.