കേന്ദ്ര സംഘം ഇന്ന് ഉരുൾപൊട്ടൽ ബാധിത മേഖല സന്ദർശിക്കും

0
59

വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം വെള്ളിയാഴ്ച ജില്ലയിലെത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിൻ്റ് സെക്രട്ടറിയും ഇൻ്റർ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട് സന്ദര്‍ശിക്കുന്നത്. നാളെ പ്രധാനമന്ത്രി വയനാട് എത്തും. ദുരിതമേഖല സന്ദർശിച്ച് സംസ്ഥാനത്തിന് അനുകൂലമായ നിലപാട് സ്വാകരിക്കുമെന്ന പ്രതിക്ഷയുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ പങ്കുവെച്ചിരുന്നു.

ഓയില്‍ സീഡ് ഹൈദരബാദ് ഡയറക്ടര്‍ ഡോ. കെ പൊന്നുസ്വാമി, ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യാ ഡെപ്യൂട്ടി ഡയറക്ടര്‍ വി അമ്പിളി, കേന്ദ്ര റോഡ് ഗതാഗത വകുപ്പ് സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ ബി ടി ശ്രീധര, ധനകാര്യ വകുപ്പിന് കീഴിലുള്ള എക്സ്പെന്റീച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുപ്രിയ മാലിക്, സിഡബ്ല്യൂസി ഡയറക്ടര്‍ കെ വി പ്രസാദ്, ഊര്‍ജ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ കെ തിവാരി, ഗ്രാമ വികസന വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി രമാവതര്‍ മീണ എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്.

റവന്യു ഡിസാസ്റ്റര്‍ മാനേജ്‌മെൻ്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, കെഎസ്ഡിഎംഎ മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ്, കെഎസ്ഡിഎംഎ കോര്‍ഡിനേറ്റിങ്ങ് ഓഫീസര്‍ എസ് അജ്മല്‍, നാഷണല്‍ റിമോട്ട് സെന്‍സിങ്ങ് സെന്ററിലെ ജിയോ ഹസാര്‍ഡ് സയിൻ്റിസ്റ്റ് ഡോ. തപസ് മര്‍ത്ത എന്നിവര്‍ സംഘത്തെ അനുഗമിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here