നക്ഷത്രഫലം, ഓഗസ്റ്റ് 3, 2024

0
60

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ജോലിക്കായി ശ്രമിക്കുന്ന ആളുകൾക്ക് മികച്ച തൊഴിലവസരങ്ങൾ ലഭിക്കാനിടയുണ്ട്. ചിലർക്ക് പുതിയ ജോലിയിൽ പ്രവേശിക്കാനാകും. നിങ്ങളുടെ വരവിനനുസരിച്ച് ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ഭാവിയിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. തിടുക്കപ്പെട്ട് തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം. പ്രണയ ജീവിതം നയിക്കുന്നവർക്ക് ഇന്ന് സന്തോഷകരമായ ദിവസമാണ്. ഇവരുടെ കുടുംബാംഗങ്ങൾ പരസ്പരം പരിചയപ്പെടാനുള്ള സാഹചര്യം ഉണ്ടാകും.

​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ബിസിനസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ചില പദ്ധതികൾ ആവിഷ്കരിക്കാനിടയുണ്ട്. ഇത് നിങ്ങളുടെ ബിസിനസിന് ഗുണം ചെയ്യും. ഒരു സുഹൃത്തിന് കൃത്യ സമയത്ത് സഹായം എത്തിക്കേണ്ടതായി വരും. ഇന്ന് നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ ഉടൻ വൈദ്യ സഹായം തേടാൻ മടിക്കരുത്. കുടുംബ ബിസിനസിൽ മക്കളുടെ പിന്തുണ ഉണ്ടാകും. പ്രയാസകരമായ സന്ദർഭങ്ങളിൽ പങ്കാളിയുടെ പിന്തുണ ഉണ്ടാകുന്നത് വലിയ ആശ്വാസമാകും.

​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ നടത്തിണ്ണ ശ്രമങ്ങൾ വിജയം കാണും. ഇന്ന് സഹപ്രവർത്തകരിൽ നിന്ന് സമ്മർദ്ദം നേരിടേണ്ടി വരും. ചെറിയ പ്രശ്നങ്ങൾ അവഗണിക്കുന്നതാണ് നല്ലത്. പ്രിയപ്പെട്ടവരുടെ പൂർണ്ണ പിന്തുണ നിങ്ങൾക്കൊപ്പം എപ്പോഴും ഉണ്ടാകും. വസ്തു സംബന്ധമായ ഇടപാടുകൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. വിദ്യാർത്ഥികൾക്ക് പഠനം മുമ്പോട്ട് കൊണ്ടുപോകുന്നതിൽ സാമ്പത്തികം തടസ്സമാകാനിടയുണ്ട്. ചില ബന്ധുക്കളുമായി തർക്കമുണ്ടായേക്കാം.

​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ബിസിനസ് ചെയ്യുന്നവർക്ക് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. വ്യാപാര മേഖലയിൽ ചില പുതിയ മാറ്റങ്ങൾ കൊണ്ടുവന്നേക്കും. പ്രതികൂല സാഹചര്യങ്ങൾ നേരിടാൻ സഹോദരങ്ങളുടെ പിന്തുണ ആവശ്യമായി വരും. സംസാരത്തിൽ സൗമ്യത പാലിക്കാൻ ശ്രദ്ധിക്കുക. മാതാവിന്റെ ഭാഗത്ത് നിന്ന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാനിടയുണ്ട്. ചില ജോലികൾ ഇന്ന് തന്നെ പൂർത്തിയാക്കേണ്ടി വരും. ജീവിത പങ്കാളിയെ സന്തോഷിപ്പിക്കാനായി എന്തെങ്കിലും പ്രത്യേകമായി ചെയ്തേക്കാം.

​ചിങ്ങം (മകം, പൂരം, ഉത്രം ¼)

​ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചില സുഹൃത്തുക്കളുമായി പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ദൂരയാത്ര ഉണ്ടായേക്കാം. ജോലിസ്ഥലത്ത് നേരിയ ബിദ്ധിമുട്ടുകൾ നേരിടാനിടയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമായി മുമ്പോട്ട് പോകും. പരസ്പര സ്നേഹവും വിശ്വാസവും ദൃഢമാകും. പിതാവിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സഹോദര ബന്ധം ദൃഢമാകും. അയൽക്കാരുമായുള്ള പ്രശ്നങ്ങൾ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.

​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ബിസിനസ് മെച്ചപ്പെടും. നേട്ടമുണ്ടാകും. ശത്രുക്കളുടെ എണ്ണം വർധിച്ചേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. മാനസിക സമ്മർദ്ദം വർധിക്കുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടതായി വരും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല ദിവസമാണ്. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ പിന്തുണ ഉണ്ടാകും. കുട്ടികളുടെ നേട്ടത്തിൽ അഭിമാനിക്കും.

​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ജോലി മാറാൻ ശ്രമം നടത്തുന്നവർക്ക് മികച്ച അവസരങ്ങൾ വരാനിടയുണ്ട്. കുട്ടികളിൽ നിന്ന് നല്ല വാർത്ത ലഭിക്കുന്നത് സന്തോഷം വർധിപ്പിക്കും. വൈകുന്നേരം ഒരു പഴയകാല സുഹൃത്തിനെ കണ്ടുമുട്ടാനിടയാകും. ഇന്ന് നിങ്ങളുടെ എതിരാളികൾ ശക്തിപ്രാപിക്കാനിടയുണ്ട്. നിങ്ങൾ ഇവരുടെ നീക്കങ്ങളിൽ നിന്ന് സുരക്ഷിതരായിരിക്കും. ഇന്ന് വിലപ്പെട്ട എന്തെങ്കിലും സമ്മാനമായി ലഭിക്കാനിടയുണ്ട്, ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കരുത്.

​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ഇന്ന് വൃശ്ചികക്കൂറുകാരുടെ ധൈര്യവും ആത്മവിശ്വാസവും വർധിക്കും. കുടുംബത്തിൽ ചില ശുഭകരമായ കാര്യങ്ങൾ നടക്കാൻ പോകുന്നു. ഇതിന്റെ ഭാഗമായി സാമ്പത്തിക ചെലവും വർധിക്കും. മുടങ്ങിക്കിടന്നിരുന്ന ചില ജോലികൾ പുനരാരംഭിക്കാൻ സാധിക്കുന്നതാണ്. ബന്ധുക്കൾക്കിടയിൽ ഇന്ന് നിങ്ങളുടെ ബഹുമാനം വർധിക്കും. ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് അലച്ചിൽ വർധിക്കും. മക്കളുടെ വിവാഹ സംബന്ധമായ തീരുമാനങ്ങൾ തിടുക്കപ്പെട്ട് എടുക്കരുത്.

​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വിദ്യാർത്ഥികൾ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഇന്ന് കൂടുതൽ കഠിനാധ്വാനം ആവശ്യമാണ്. ചില കുടുംബ പ്രശ്നങ്ങൾ ഉയർന്നുവരാനിടയുണ്ട്. എന്നാൽ മാതാപിതാക്കളുടെ ഇടപെടലിലൂടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. ജോലിസ്ഥലത്തെ സഹപ്രവർത്തകർ ചില ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനിടയുണ്ട്. ബിസിനസ് മെച്ചപ്പെടുത്തുന്നതിന് പരിചയ സമ്പന്നരായവരിൽ നിന്ന് ഉപദേശം കൈക്കൊള്ളും.

​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കലാ സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും. ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് ചില പ്രധാന വിവരങ്ങൾ ലഭിച്ചേക്കാം. തൊഴിൽ ആവശ്യങ്ങൾക്ക് ഇന്ന് യാത്ര വേണ്ടി വരും. ചില ബിസിനസ് ഇടപാടുകൾക്ക് ഇന്ന് അന്തിമരൂപം നൽകാനിടയുണ്ട്. ഇത് നിങ്ങളുടെ സംരംഭത്തിനെ ഉയർച്ചയിലേയ്ക്ക് കൊണ്ടുപോകാൻ സഹായിക്കും. ഇന്ന് നടത്തുന്ന സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ദാമ്പത്യ പ്രശ്നങ്ങൾ അവസാനിക്കും.

​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സന്താനങ്ങളോടുള്ള ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ നിങ്ങൾക്ക് സാധിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് തിരക്കേറിയ ദിവസമായിരിക്കും. മാത്രവുമല്ല തുടർച്ചയായ ജോലി മൂലം ക്ഷീണിതരായി കാണപ്പെടാനും സാധ്യതയുണ്ട്. പെട്ടന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. എന്നാൽ അതിനനുസരിച്ച് ചെലവ് കൂടിയേക്കാം. വരവും ചെലവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തേണ്ടതുണ്ട്. കോപം നിയന്ത്രിച്ചില്ലെങ്കിൽ അത് നിങ്ങളുടെ തൊഴിലിനെ മോശമായി ബാധിച്ചേക്കാം.

​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും. പാർട്ട് ടൈം ജോലിക്ക് ശ്രമിച്ചിരുന്നവർക്ക് നല്ല അവസരം ലഭിക്കുന്നതാണ്. സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ അവസാനിക്കും. ബിസിനസ് ആവശ്യങ്ങൾക്ക് യാത്ര നടത്തേണ്ടി വരും. വീട്ടിൽ ആർക്കെങ്കിലും നേത്ര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ആരോഗ്യ പ്രശ്നങ്ങൾക്ക് തക്ക സമയത്ത് ചികിത്സ നേടാൻ ശ്രദ്ധിക്കുക. ഇന്ന് സാമൂഹിക സേവനം നടത്താൻ അവസരമുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here