കണ്ണൂര്‍: അറവുമാലിന്യം പുഴയില്‍ തള്ളിയ ആളില്‍ നിന്ന് 50,000 പിഴയീടാക്കി. കല്യാശ്ശേരി പഞ്ചായത്തിന്റെ പരിധിയില്‍ ഇരിണാവ് പുഴയില്‍ അറവുമാലിന്യം തള്ളിയതിന് കല്യാശ്ശേരി പഞ്ചായത്ത് അധികൃതരാണ് പിഴയീടാക്കിയത്.
ഇരിണാവ് ഡാമിന് സമീപത്തെ എം. അബ്ദുള്‍ റഹിമാന് എതിരെയാണ് നടപടി.
തിങ്കളാഴ്ച രാവിലെ അറവുമാലിന്യം നിറച്ച ബക്കറ്റുകളുമായി അബ്ദുള്‍ റഹിമാൻ ഇരിണാവ് പുഴയുടെ പഴയ ഡാം പാലത്തിലെത്തി മാലിന്യം പുഴയിലേക്ക് തള്ളുന്ന ദൃശ്യം പാലത്തിന് സമീപം സ്ഥാപിച്ച സി.സി.ടി.വി.യില്‍ പതിഞ്ഞിരുന്നു. തുടർന്നാണ് കല്യാശ്ശേരി പഞ്ചായത്ത് നടപടി സ്വീകരിച്ചത്.