ഇറാനിൽ അഞ്ചുദിവസം ദുഃഖാചരണം;

0
69

ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയുടെ സംസ്കാരം ഇന്ന്.സംസ്കാരചടങ്ങുകളുടെ ഭാഗമായി വിവിധ നഗരങ്ങളിൽ അനുശോചന റാലികൾ സംഘടിപ്പിക്കും.തബ്‌രീസിൽ രാവിലെ വിലാപ യാത്ര നടക്കും. തുടർന്ന് ഖുമ്മിലേക്കും അവിടെ നിന്ന് തെഹ്‌റാനിലേക്കും മൃതദേഹങ്ങൾ എത്തിക്കും. രാജ്യത്തിെൻറ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ പ്രാർഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

റഈസിയുടെ ജൻമദേശമായ മസ്ഹദ് നഗരത്തിലായിരിക്കും ഖബറടക്കം. സംസ്‌കാര ചടങ്ങുകളിൽ സംബന്ധിക്കാൻ നിരവധി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ എത്തിച്ചേരും. ഇറാനിൽ അഞ്ച് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചുട്ടുണ്ട്. കൂടാതെ ദേശീയ ടെലിവിഷൻ , സർക്കാർ സ്ഥാപനങ്ങൾ എന്നിവയും പ്രവർത്തിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here