ബെംഗളൂരു, മൈസൂരു സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി

0
77

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വോട്ട് ചെയ്യാനെത്തുന്നവർക്കായി അധിക സർവീസുകളൊരുക്കി കെഎസ്ആർടിസി. ഈ വെള്ളിയാഴ്ച നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിലാണ് കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് 2024 നടക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്കായി ഏപ്രിൽ 30വരെയാണ് അധിക സർവീസുകൾ. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

ബെംഗളൂരു – കോഴിക്കോട്, ബെംഗളൂരു – മലപ്പുറം, ബെംഗളൂരു – എറണാകുളം, ബെംഗളൂരു – കണ്ണൂർ തുടങ്ങിയ റൂട്ടുകളിലാണ് കെഎസ്ആർടിസിയുടെ അധിക സർവീസുകൾ. ശനിയാഴ്ച മുതൽ തന്നെ അധിക സർവീസുകൾ കെഎസ്ആർടിസി ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവിൽ നിന്നുമുള്ള അധിക സർവീസുകളും സമയവും:

  1. 19:46 ബാംഗ്ലൂർ – കോഴിക്കോട് (S/Dlx.) (കുട്ട മാനന്തവാടി വഴി)
  2. 20:16 ബാംഗ്ലൂർ – കോഴിക്കോട് (S/EXP) (കുട്ട മാനന്തവാടി വഴി)
  3. 21: 15 ബാംഗ്ലൂർ – കോഴിക്കോട് (S/Dlx.) (കുട്ട, മാനന്തവാടി വഴി)
  4. 20:45 ബാംഗ്ലൂർ – മലപ്പുറം (S/Dlx.) (കുട്ട, മാനന്തവാടി വഴി)
  5. 18:45 ബാംഗ്ലൂർ – എറണാകുളം (S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
  6. 19:30 ബാംഗ്ലൂർ – എറണാകുളം (S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
  7. 18.10 ബാംഗ്ലൂർ – കോട്ടയം (S/Dlx) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
  8. 19:15 ബാംഗ്ലൂർ -കോട്ടയം (S/DIX) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
  9. 21:45 ബാംഗ്ലൂർ – കണ്ണൂർ (S/Dlx.) (ഇരിട്ടി വഴി)
  10. 22:30 ബാംഗ്ലൂർ – കണ്ണൂർ (S/DIx)(ഇരിട്ടി വഴി)

ബാംഗ്ലൂർ മൈസൂർ എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സർവീസുകൾ

  1. 21:15 കോഴിക്കോട് – ബാംഗ്ലൂർ (S/Dlx.) (മാനന്തവാടി, കുട്ട വഴി)
  2. 22.30 കോഴിക്കോട് – ബാംഗ്ലൂർ (S/Dlx.) (മാനന്തവാടി, കുട്ട വഴി)
  3. 20:45 കോഴിക്കോട് – ബാംഗ്ലൂർ (S/ExP) (മാനന്തവാടി, കുട്ട വഴി)
  4. 20.00 മലപ്പുറം – ബാംഗ്ലൂർ (S/Dlx) (മാനന്തവാടി, കുട്ട വഴി)
  5. 18.35 എറണാകുളം – ബാംഗ്ലൂർ (S/Dlx.) (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
  6. 19.05 എറണാകുളം – ബാംഗ്ലൂർ (S/Dlx.) (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
  7. 18:10 കോട്ടയം – ബാംഗ്ലൂർ (S/Dlx.) (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
  8. 19.10കോട്ടയം – ബാംഗ്ലൂർ (S/Dlx.) (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
  9. 22:10 കണ്ണൂർ – ബാംഗ്ലൂർ (S/DIx) (ഇരിട്ടി വഴി)
  10. 21:50 കണ്ണൂർ – ബാംഗ്ലൂർ (S/Dlx) (ഇരിട്ടി വഴി)

LEAVE A REPLY

Please enter your comment!
Please enter your name here