ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇവിടങ്ങളിൽ കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച മധ്യ-തെക്കന്‍ കേരളത്തിലെ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴം,വെള്ളി ദിവസങ്ങളിൽ കോഴിക്കോട്ടും വയനാട്ടും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മഴ ഒരു ഭാഗത്തുണ്ടെങ്കിലും ചൂടിനും കുറവൊന്നുമില്ല. ഇത് കൊണ്ട് തന്നെ താപനില ഉയരുന്നത് കണക്കിലെടുത്ത് ബുധനാഴ്ച പതിനൊന്ന് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 40 ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. അതേസമയം താപനില ഉയരുന്നതിനാല്‍ കടലിലും ചില പ്രതിഭാസങ്ങളുണ്ടായേക്കാം കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത തെക്കൻ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.