തിരുവനന്തപുരം: ടാര്‍പോളിന്‍ കെട്ടാന്‍ കയറിയ വയോധികന് സൂര്യാതപമേറ്റ് വീടിനു മുകളില്‍ കുടുങ്ങി. വെഞ്ഞാറമ്മൂട് വെള്ളുമണ്ണടി കുഴിക്കര പുത്തന്‍വീട്ടില്‍ ദാമോദര (85)നാണ് സൂര്യാതപമേറ്റത്. തിങ്കളാഴ്ച രാവിലെ 11ന് ഇദ്ദേഹം ഓടിട്ട മേല്‍ക്കൂരയോടുകൂടിയ വീടിന്റെ മുകളില്‍ ടാര്‍പോളിന്‍ കെട്ടാന്‍ കയറിയത്. അല്‍പസമയത്തിനകം സൂര്യാതപമേല്‍ക്കുകയും അര്‍ദ്ധ ബോധാവസ്ഥയിലായി രണ്ടുമണിക്കൂര്‍ വീടിനു മുകളില്‍ കുടുങ്ങുകയുമായിരുന്നു.
ഇതോടെ ദേഹത്ത് വീണ്ടും പൊള്ളലേറ്റു. പുറത്തുപോയിരുന്ന വീട്ടിലെ മറ്റംഗങ്ങള്‍ മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് അവര്‍ ദാമോദരനെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. അവരെത്തി ദാമോദരനെ താഴെയിറക്കുകയും വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.