പതിമുഖം ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ എന്തെല്ലാം ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം.
വെള്ളം തിളപ്പിച്ചാല്‍ നല്ല റോസ് നിറത്തില്‍ വരുന്നതും അതുപോലെ, നിരവധി ആരോഗ്യഗുണങ്ങളുമുള്ള ഒറു ദാഹശമിനിയാണ് പതിമുഖം. ഇന്ന് നിരവധി വീടുകളില്‍ പതിമുഖം ഇട്ടാണ് വെള്ളം തിളപ്പിച്ച് കുടിക്കുന്നത്. ഈ വെള്ളത്തിന് ദാഹം വേഗത്തില്‍ ശമിപ്പിക്കുന്നതിനും നാവിന് ചെറിയ രുചി നല്‍കുന്നതിനും സഹായിക്കുന്നുണ്ട്.പതിമുഖം ഇട്ട് തിളപ്പിച്ച വെള്ളം ഇടയ്ക്കിടയ്ക്ക് കുടിച്ചാല്‍ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. അവ ഏതെല്ലാമെന്ന് നോക്കാം.
പതിമുഖത്തിന്റെ ഗുണങ്ങള്‍
- പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ പതിമുഖം നല്ലതാണ്.
- ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നതിനാല്‍ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.
- രക്തത്തിലെ പഞ്ചസ്സാരയുടെ അലവ് നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. അതിനാല്‍ പ്രമേഹം നിയന്ത്രിക്കാന്‍ നല്ലത്.
- ആന്റികാന്‍സര്‍ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു.
- ആര്‍ത്തവകാലത്തെ വേദനകള്‍ കുറയ്ക്കാന്‍ ഇത് നല്ലതാണ്.
- വെള്ളംദാഹം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുണ്ട്.
- രക്തം ശുദ്ധീകരിക്കുന്നു
- മുഖക്കുരു ഇല്ലാതാക്കാന്‍ സഹായിക്കുന്നു
- അലര്‍ജി ഇല്ലാതാക്കാന്‍ സഹായിക്കുന്നു