സംസ്ഥാനത്തെ ജയിൽ വിഭവങ്ങളുടെ വില വര്‍ധിപ്പിച്ചു. ഊണും ചിക്കനും ഉള്‍പ്പെടെ 21 വിഭവങ്ങളുടെ വിലയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ഫ്രീഡം ഫുഡ് എന്ന പേരിൽ ജയിലുകളിൽനിന്നുണ്ടാക്കി പൊതുജനങ്ങൾക്ക് വിൽക്കുന്ന വിഭവങ്ങൾക്ക് വിലകൂട്ടി ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ ഉത്തരവിറക്കി. ഊണും ചിക്കനും ഉൾപ്പെടെ 21ഇനങ്ങളുടെ വിലയാണ് 5 മുതൽ 30 രൂപ വരെ വർധിപ്പിച്ചത്. ചപ്പാത്തി വില വർധിപ്പിച്ചിട്ടില്ല. പുതുക്കിയ വില പ്രാബല്യത്തിൽ വന്നു.
ഒട്ടുമിക്ക പച്ചക്കറികളും ജയിലുകളിൽ കൃഷി ചെയ്യുന്നുണ്ട്. മറ്റ് സാധനങ്ങൾ സപ്ലൈകോ വഴിയാണ് വാങ്ങുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയാണ് വിലകൂട്ടലിനു നിർബന്ധമാക്കിയതെന്നാണ് ജയിൽ വകുപ്പ് അറിയിച്ചത്. തുടർന്ന് ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു.
ഊണിനും ചിക്കൻ ഫ്രൈക്കും 10 രൂപ വീതമാണ് വർധിപ്പിച്ചത്. 40 രൂപയുള്ള ഊണിന് 50 ആയും ചിക്കൻ ഫ്രൈ വില 35ൽ നിന്ന് 45 ആക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്. 750 ഗ്രാമുള്ള 170 രൂപയുടെ പ്ലംകേക്കിന് 200 രൂപയാണ് പുതുക്കിയ വില. 350 ഗ്രാമിന്റെ പ്ലം കേക്കിന് 85 ൽ നിന്ന് 100 രൂപയാക്കും ഉയര്‍ത്തിട്ടുണ്ട്.