‘അയ്യർ ഇൻ അറേബ്യ’ ഫെബ്രുവരി മാസത്തിൽ എത്തും.

0
79

മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ. നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അയ്യർ ഇൻ അറേബ്യ’ ഫെബ്രുവരി രണ്ടിന് പ്രദർശനത്തിനെത്തുന്നു. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം. നായർ, ബിന്ദു പ്രദീപ്, സൗമ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

തന്റെ സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിലാണ് ‘അയ്യർ ഇൻ അറേബ്യ’ എന്ന ചിത്രവുമായി എം.എ. നിഷാദ് വരുന്നത്. ഒരു നീണ്ട ഇടവേളക്കു ശേഷം മുകേഷും ഉർവശിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു മുഴുനീള കോമഡി എന്റർടൈനർ ചിത്രമായ ‘അയ്യർ ഇൻ അറേബ്യ’യുടെ ഛായാഗ്രഹണം.

സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ എന്നിവർ ചേർന്ന്
നിർവ്വഹിക്കുന്നു. പ്രഭാ വർമ്മ, റഫീഖ് അഹമ്മദ്, ബി.കെ. ഹരിനാരായണൻ,
മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം പകരുന്നു.

എഡിറ്റർ- ജോൺകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മുരളി, കലാസംവിധാനം- പ്രദീപ് എം.വി., മേക്കപ്പ് -സജീർ കിച്ചു, കോസ്റ്റ്യും- അരുൺ മനോഹർ, അസ്സോസിയേറ്റ് ഡയറക്ടർ- പ്രകാശ് കെ. മധു, സ്റ്റിൽസ്- നിദാദ്, ഡിസൈൻസ്- യെല്ലോടൂത്ത്, സൗണ്ട് ഡിസൈൻ- രാജേഷ് പി.എം., ശബ്ദലേഖനം- ജിജുമോൻ ടി. ബ്രൂസ്, പി.ആർ.ഒ. – എ.എസ്. ദിനേശ്.

 

LEAVE A REPLY

Please enter your comment!
Please enter your name here