ഫ്ലോറിഡ: മറ്റൊരു യുവതിയെ വായിനോക്കിയതിന് കാമുകന്റെ കണ്ണ് കാമുകി കുത്തിപ്പരിക്കേൽപ്പിച്ചു. യുഎസിലെ ഫ്ലോറിഡയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്. നായകൾക്ക് കുത്തിവയ്പ്പ് എടുക്കാൻ ഉപോഗിക്കുന്ന റാബിസ് സൂചികളാണ് കാമുകന്റെ കണ്ണിലേക്ക് യുവതി തുളച്ച് കയറ്റിയത്.
സംഭവത്തിൽ 44 കാരിയായ സാന്ദ്ര ജിമെൻസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.തന്റെ കാമുകൻ മറ്റ് സ്ത്രീകളെ നോക്കുന്നതിൽ സാന്ദ്ര അങ്ങേയറ്റം അസ്വസ്ഥയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതേേച്ചൊല്ലിയുള്ള വാക്കുതർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കമായിരിക്കുന്നത്.
കുത്തിപ്പരിക്കേൽപ്പിച്ചതിന് പിന്നാലെ തന്നെ പരിചരണത്തിനായി പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.ഇരുവരും തമ്മിൽ ഏതാണ്ട് എട്ട് വർഷത്തോളമായി അടുപ്പത്തിലാണ് കഴിഞ്ഞിരുന്നത്. ശനിയാഴ്ച വൈകിട്ട് മിയാമി ഡാഡെ കൗണ്ടിയിലുള്ള വീട്ടിൽ വച്ചാണ് സംഭവമുണ്ടായിരിക്കുന്നത്.
മറ്റൊരു സ്ത്രീയെ നോക്കി എന്ന് പറഞ്ഞുള്ള തർക്കം മൂർച്ഛിക്കുകയും ഉടൻ തന്നെ വീട്ടിൽ സോഫയിൽ കിടക്കുകയായിരുന്ന കാമുകൻ്റെ ദേഹത്തേക്ക് ചാടി വീഴുകയും കൈയ്യിൽ കരുതിയിരുന്ന രണ്ട് സൂചികൾ ഉപയോഗിച്ച് കണ്ണിൽ കുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇതിനെ പ്രതിരോഘിക്കുന്നതിന് വേണ്ടി ഇയാൾ കൺപോള ഉപയോഗിച്ച് മുറുക്കെ അടയ്ക്കുകയും ചെയ്തിരുന്നു.
ഇതിൽ വലതുകൺപോളയിൽ സാരമായ മുറിവേൽപ്പിക്കാൻ ഇവർക്ക് സാധിച്ചു.ആക്രമണത്തിന് പിന്നാലെ തന്നെ യുവതി സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. ഇരയായ യുവാവ് ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷം വീടിന് പുറത്ത് കാറിൽ ഉറങ്ങുന്ന നിലയിൽ യുവതിയെ പോലീസ് കണ്ടെത്തുകയും ചെയ്തു.അതേസമയം, കുറ്റം സമ്മതിക്കാൻ സാന്ദ്ര ഇതുവരെ തയ്യാറായിട്ടില്ല. പരിക്കുകൾ അയാൾ സ്വയം ഉണ്ടാക്കിയതാണെന്ന് അവകാശപ്പെടുകയായിരുന്നു.
തിങ്കളാഴ്ച സാന്ദ്രയെ ബോണ്ട് കോടതിയിൽ ഹാജരാക്കി. എന്നാൽ, കാമുകന്റെ സമീപത്ത് നിന്നും മാറി നിൽക്കണമെന്ന് കോടതി നിർദ്ദേശിച്ചു. 7,500 ഡോളർ ജാമ്യം അനുവദിക്കുകയും ചെയ്തു. തുക കെട്ടിവയ്ക്കുന്നത് വരെ അവർ വീട്ടുതടങ്കലിൽ ആയിരിക്കുമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇവർക്ക് വാദിക്കുന്നതിന് വേണ്ടി സർക്കാർ അഭിഭാഷകനേയും ഏർപ്പെടുത്തിയിട്ടുണ്ട്.