ഇസ്താംബുളിൽ നിന്ന് ഫ്രാൻസിലെ മാർസെയിലിലേക്ക് പറക്കാൻ തയ്യാറായ പെഗാസസ് എയർലൈൻസ് വിമാനത്തിലാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്.
ടേക്ക് ഓഫിന് നിമിഷങ്ങൾക്ക് മുൻപാണ് സംഭവം.സബിഹ ഗോക്കൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനം ടേക്ക് ഓഫിന് തയ്യാറെടുക്കവെ യുവതിക്ക് പ്രസവവേദന ആരംഭിക്കുകയായിരുന്നു. ഇതോടെ ടേക്ക് ഓഫിന് തയ്യാറെടുപ്പ് നടത്തിയ വിമാനത്തിലെ ക്രൂ അംഗങ്ങൾ യുവതിയെ വിമാനത്തിലെ പിന്നിലെ സീറ്റിലേക്ക് മാറ്റി. ഈ സീറ്റുകളിലുണ്ടായിരുന്ന യാത്രക്കാരെ മറ്റ് സീറ്റുകളിലേക്ക് മാറ്റിയിരുത്തിയാണ് സ്ഥലമൊരുക്കിയത്. ഇതിന് മുന്നോടിയായി വിമാനത്തിലെ മെഡിക്കൽ ഓഫീസർ ജീവനക്കാരുടെ സഹായത്തോടെ യുവതിക്ക് പ്രാഥമിക ശുശ്രൂഷ നൽകി.ലഭ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കി മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ജീവിനക്കാർ വിമാനത്തിൽ യുവതിയുടെ പ്രസവം വിജയകരമായി നടത്തി. യാത്രക്കാരിലൊരാൾ വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കുഞ്ഞുമായി മെഡിക്കൽ ഓഫീസർ എന്ന് തോന്നിപ്പിക്കുന്ന ഒരു സ്ത്രീ കുഞ്ഞുമായി വിമാനത്തിനുള്ളിലൂടെ അതിവേഗം നടന്ന് പോകുന്നത് ദൃശ്യങ്ങളിൽ കാണാം.
നിർണായക ഘട്ടത്തിൽ ഇടപെടൽ നടത്തിയ വിമാനത്തിലെ ജീവനക്കാരെയും മെഡിക്കൽ സ്റ്റാഫിനെയും യാത്രക്കാർ അഭിനന്ദിക്കുകയും കയ്യടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. ഗുരുതര സാഹചര്യത്തിൽ യാത്രക്കാർ യുവതിയുടെ സഹായത്തിനായി എത്തുകയും ചെയ്തു. ചിലർ ആവശ്യമായ തുണികളും മറ്റും നൽകി സഹായം നൽകുകയും ചെയ്തു.കൂടുതൽ പരിചരണത്തിനായി കുട്ടിയെ ആംബുലൻസ് മാർഗം സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.
അമ്മയുടെയും കുഞ്ഞിൻ്റെയും പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇരുവരും ആരോഗ്യത്തോടെയിരിക്കുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. 36 ആഴ്ചകൾ പിന്നി ഗർഭിണികളെ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കാറില്ല. ഡോക്ടറുടെ പ്രത്യേക നിർദേശമുണ്ടെങ്കിൽ മാത്രമേ ഇത്തരം ഘത്തിൽ യാത്രകൾ അനുവദിക്കാറുള്ളു. കഴിഞ്ഞവർഷം സമാനമായ സംഭവം ഇക്വ്വഡോറിൽ സംഭവിച്ചു. വിമാനത്തിലെ ശുചിമുറിയിലായിരുന്നു പ്രസവം നടന്നത്.