കോവിഡ്- 16 ലക്ഷം കവിഞ്ഞു

0
86

ഇന്‍റ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 55,079 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. 16,38,871 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 779 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ ആകെ മരണ സംഖ്യ 35,747 ആയി. 5,45,318 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 10,57,806 പേര്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
തൃശൂരിലെ ശക്തന്‍ മാര്‍ക്കറ്റില്‍ എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്‍റിജന്‍ പരിശോധനയിലാണ് എട്ടുപേര്‍ക്ക് രോ​ഗബാധ കണ്ടെത്തിയത്. ഇതില്‍ ഒരാള്‍ ചുമട്ടുതൊഴിലാളിയും ഒരാള്‍ കൂള്‍ബാര്‍ നടത്തുന്നയാളുമാണ്. മറ്റു ആറുപേര്‍ വിവിധ കടകളിലെ തൊഴിലാളികളാണ്. 349പേരുടെ ആന്‍റിജന്‍ പരിശോധനയിലാണ് എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചവരുമായി സന്പര്‍ക്കം പുലര്‍ത്തിയവരോട് ക്വാറന്‍റീനില്‍ പോകാന്‍ ആരോഗ്യവിഭാഗം അറിയിച്ചു. കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ രണ്ടു ചുമട്ടുതൊഴിലാളികള്‍ക്ക് കോവിഡ് പോസിറ്റീവ് രേഖപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here