സ്വന്തം വിശ്വാസത്തെ മുറുകെ പിടിച്ച് ജീവിക്കാൻ ഓരോ മനുഷ്യനും അവകാശമുണ്ടെന്ന് നടൻ ജയസൂര്യ. ഓരോ മനുഷ്യരുേടയും വിശ്വാസം അവർക്ക് പ്രിയപ്പെട്ടതാണെന്നും മറ്റുള്ളവരുടെ വിശ്വാസത്തെവ്രണപ്പെടുത്തരുതെന്നും ജയസൂര്യ പറഞ്ഞു. ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങൾ അംഗീകരിച്ച് ജീവിക്കുന്ന നമുക്ക് ശാസ്ത്രം കണ്ടുപിടിച്ചത് കണ്ണിൽ കാണാൻ കഴിയും. എന്നാൽ നമ്മുടെ അനുഭവങ്ങൾ അുഭവിച്ചറിയാൻ മാത്രമെ കഴിയും. പഞ്ചസാര ശാസ്ത്രത്തിന്റെ കണ്ടുപിടിത്തമാണ്. എന്നാൽ പഞ്ചസാരയുടെ രുചി കാണാൻ കഴിയില്ല അനുഭവിക്കാനെ കഴിയൂ. ഇതുപോലെ തന്നെയാണ് പ്രാർത്ഥിക്കുമ്പോഴെന്ന് ജയസൂര്യ പറഞ്ഞു.
എറണാകുളത്ത് ഗണേശോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയസൂര്യ. വിശ്വാസമാണോ മിത്താണോ എന്നുള്ളതൊക്കെ ഓരോരുത്തരുടെ വിശ്വാസമാണ്. പ്രാർത്ഥിക്കുമ്പോൾ ലഭിക്കുന്നത് ഒരു അനുഭൂതിയാണ്. അത് വാക്കുകൾ കൊണ്ട് പറയാൻ സാധിക്കില്ല. ഹിന്ദു എന്ന് പറയുന്നത് ഒരു സംസ്‌കാരമാണ്. എല്ലാ മതങ്ങളേയും സംസ്‌കാരങ്ങളേയും നമ്മൾ ബഹുമാനിക്കണം. നിങ്ങൾ എനിക്ക് നല്ഡകിയ വിശ്വാസമാണ് എന്നെ നടനാക്കിയത്.
ഭഗവത്ഗീതയാണെങ്കിലും രാമായണം ആണെങ്കിലും മഹാഭാരതം ആണെങ്കിലും അതൊക്കെ നമ്മളെ കൂടുതൽ മികച്ച മനുഷ്യൻ ആക്കി മാറ്റാൻ വേണ്ടി മാത്രമുള്ളതാണ്. അങ്ങനെയാണ് അതിനെ കാണേണ്ടത്. അതുപോലെ തന്നെ മിനിസ്റ്ററാണെങ്കിലും സ്പീക്കർ ആണെങ്കിലും ആ സ്ഥാനത്തിരിക്കുന്നത് നമ്മുടെ വിശ്വാസം കൊണ്ടാണ്. ആ വിശ്വാസം നമുക്ക് മുറുകെ പിടിക്കണം. നമ്മുടെ സംസ്‌കാരത്തെ മുറുകെ പിടിക്കാൻ സാധിക്കട്ടെയെന്നും ജയസൂര്യ പറഞ്ഞു.